ആലപ്പുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ശനിയാഴ്ച അവധിയായിരിക്കുമെന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും കലക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
മുഹറം അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റി, തിങ്കൾ പ്രവൃത്തി ദിനം
തിരുവനന്തപുരം: മുഹറം അവധി ചൊവ്വാഴ്ചയിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. നേരത്തെ തിങ്കളാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. വിവിധ മുസ്‌ലിം സംഘടനകള്‍ അവധി മാറ്റണമെന്നു സര്‍ക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണ് അവധി പുനർനിശ്ചയിച്ചത്. അവധി മാറ്റി ഉത്തരവിറക്കിയതോടെ തിങ്കളാഴ്ച പ്രവൃത്തി ദിനമായിരിക്കും.
ഹിജ്റ കലണ്ടർ പ്രകാരം മുഹറം പത്ത് ചൊവ്വാഴ്ച ആയിരിക്കുമെന്ന് നേരത്തെ മുസ്‌ലിം പണ്ഡിതർ അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് അവധി മാറ്റിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍, സ്‌കൂളുകൾ തുടങ്ങിയവയ്ക്കടക്കം ചൊവ്വാഴ്ച അവധിയായിരിക്കും.