കൊച്ചി: കാലവര്‍ഷ മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായതോടെ ഹൈറേഞ്ചിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികളുടെ കടന്നുവരവ് വീണ്ടും വര്‍ധിച്ചു. കാലവര്‍ഷ മഴയില്‍ ഹൈറേഞ്ചിലെ കാര്‍ഷിക മേഖല പൂര്‍ണ്ണമായി തകര്‍ന്നതിനൊപ്പം വിനോദ സഞ്ചാര മേഖലയും ദുരന്ത ഭീതിയില്‍ ആളൊഴിഞ്ഞ് അനാഥമായിരുന്നു.

നീലക്കുറിഞ്ഞി പൂക്കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ ജീവന്‍ ബാബു.കെ വിളിച്ചുകൂട്ടിയ അവലോകന യോഗത്തിലാണ് കുറിഞ്ഞി പൂക്കാലവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിർദ്ദേശിച്ചത്.

നേരത്തേ ജൂലൈ രണ്ടാം വാരം തുടക്കമാകുമെന്നു പ്രതീക്ഷിച്ചിരുന്ന നീലക്കുറിഞ്ഞി പൂക്കാലം കനത്ത മഴയായതോടെ ചെടികള്‍ പൂവിടാന്‍ വൈകുകയായിരുന്നു. അതേസമയം, പത്തുദിവസം മഴമാറി നിന്നാലുടന്‍ തന്നെ കുറിഞ്ഞിച്ചെടികള്‍ വ്യാപകമായി പൂക്കാന്‍ തുടങ്ങുമെന്ന് മനസിലാക്കിയാണ് ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിർദ്ദേശിച്ചത്.

ദേശീയപാതകളിലടക്കം വന്‍തോതില്‍ മണ്ണിടിച്ചിലും മരംവീഴ്ച്ചയും പതിവായതോടെ ഹൈറേഞ്ചിലേയ്ക്ക് വിനോദ സഞ്ചാരികളുടെ കടന്നുവരവ് നിലച്ചു. മൂന്നാര്‍ അടക്കമുള്ള മേഖലകളില്‍ ഹോട്ടലുകളും കോട്ടേജുകളും ആളുകളില്ലാതെ അടച്ചിടുന്ന സ്ഥിതിയില്‍ എത്തിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചകാലമായി കാലവര്‍ഷ മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായി വെയില്‍ വീണു തുടങ്ങിയതോടെ സ്വദേശീയരും വിദേശീയരുമായ സഞ്ചാരികളുടെ കടന്നുവരവ് ആരംഭിച്ചിട്ടുണ്ട്.

രണ്ടാഴ്ച്ചയില്‍ അധികമായി നിശ്ചലമായിരുന്ന വിനോദ സഞ്ചാരമേഖലയ്ക്ക് ഉണര്‍വ്വുണ്ടായിട്ടുണ്ടെന്നും ഡിടിപിസി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ ഫാള്‍സ് സന്ദര്‍ശിക്കുവാനെത്തിയത് അയ്യായിരത്തോളം സഞ്ചാരികളാണ്.

കാ​ല​വ​ര്‍ഷ​ത്തി​ല്‍ ഇ​തു​വ​രെ​യാ​യി 25,000 വൈ​ദ്യു​തി​കാ​ലു​ക​ള്‍ ത​ക​രു​ക​യും 250ല​ധി​കം ട്രാ​ന്‍സ്ഫോ​ര്‍മ​റു​ക​ള്‍ കേ​ടാ​കു​ക​യും ചെ​യ്ത​താ​യി കെ.​എ​സ്.​ഇ.​ബി. മൂ​വാ​യി​ര​ത്തോ​ളം കി​ലോ​മീ​റ്റ​ര്‍ വൈ​ദ്യു​തി ലൈ​നു​ക​ളും ത​ക​രാ​റി​ലാ​യി. വൈ​ദ്യു​തി മു​ട​ങ്ങി​യ​ത് മൂ​ല​മു​ണ്ടാ​യ വ​രു​മാ​ന​ന​ഷ്​​ടം കൂ​ടാ​തെ കെ.​എ​സ്.​ഇ.​ബി​ക്ക് 25 കോ​ടി രൂ​പ​യി​ല​ധി​കം നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.