തിരുവനന്തപുരം: ശനിയാഴ്ച വൈകിട്ട് രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരത്തിന് 300 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറന്‍ ദിശയിലാണ് ന്യൂനമര്‍ദം എത്തിയിരിക്കുന്നത്. ഇന്ന് വൈകിട്ടോടെ ന്യൂനമർദ്ദം കേരളത്തിന്രെ തീരങ്ങളിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്രെ പ്രവചനം.

സംസ്ഥാനത്തിന്രെ വിവിധ ഇടങ്ങളിൽ ഇന്നലെ ശക്തമായ മഴ ലഭിച്ചിരുന്നു. മലബാർ മേഖലയിലാണ് ശക്തമായ മഴ ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലും ശക്തമായ മഴ പെയ്തു. അതേസമയം ചുഴലിക്കാറ്റിന് സാധ്യത ഇല്ലെന്ന് കാലവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

തിരമാലകള്‍ 2.8 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തിലാകും . ലക്ഷദ്വീപ് മേഖലയില്‍ നാശനഷ്ടത്തിന് സാധ്യതയുണ്ട്. സംസ്ഥാനത്താകെ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. നിലവില്‍ തീരദേശത്തെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമില്ലെങ്കിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കി നിര്‍ത്താന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗം കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.