Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

കേരളത്തെ എന്തിനാണ് വെയിലത്ത് നിർത്തുന്നത്

മഴ ലഭ്യതയിലെ വ്യത്യാസം കേരളത്തെ കടുത്ത വരൾച്ചയിലേയ്ക്കും വൈദ്യുതി ക്ഷാമത്തിലേയ്ക്കും കൃഷി നാശത്തിലേയ്ക്കും നയിക്കുമെന്ന ആശങ്ക ഉയരുന്നു.

തിരുവനന്തപുരം: കേരളത്തിൽ നിന്നും മഴ പടിയിറങ്ങുന്നു. കഴിഞ്ഞ രണ്ട് പ്രധാനമഴക്കാലമടക്കം നാല് കാലത്തിലും മഴ കേരളത്തോട് മുഖം തിരിച്ചു നിന്നു. കുട ചൂടാത്ത മഴക്കാലം കടന്നുപോയ വർഷം. ​പുതു വർഷവും തുടക്കം തന്നെ കേരളത്തിന് മുകളിൽ വരൾച്ചയുടെ കാർമേഘമാണ് മൂടിക്കെട്ടിയത്. ജനവുരിയിലെ മഴക്കണക്ക് കേരളത്തിന് പ്രതീക്ഷാ നിർഭരമല്ല എന്നാണ് കണക്കുകൾ. 0.76 ശതമാനം മഴക്കുറവടെയാണ് പുതുവർഷാരംഭം.

കഴിഞ്ഞ വര്‍ഷം കേരളത്തിനു ഏറ്റവും കുറവു മഴയാണ് ലഭിച്ചത്. പ്രതീക്ഷിത മഴയേക്കാൾ 135 ശതമാനം മഴക്കുറവ്. കാലവര്‍ഷവും തുലാവര്‍ഷവും കേരളത്തിനോട് കനിഞ്ഞില്ല. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്ത് പ്രതീക്ഷിത മഴയെക്കാൾ 34 ശതമാനമായിരുന്നു കുറവ്. ഒക്ടോബര്‍ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പ്രതീക്ഷിത മഴയിൽ 62 ശതമാനം കുറഞ്ഞു. ഇതല്ലാതെ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 21 ശതമാനവും മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ 18 ശതമാനവും മഴക്കുറവാണ് കേരളം നേരിട്ടത്. തെക്കന്‍ ജില്ലകളില്‍ മാത്രമാണ് കുറച്ചെങ്കിലും മഴ ലഭിച്ചത്. വടക്കന്‍ ജില്ലകളില്‍ മഴ ലഭ്യതയുടെ അളവില്‍ വൻ കുറവുണ്ടായത്. തുള്ളി മഴപോലും ലഭിക്കാത്ത മാസങ്ങളിലൂടെ കണ്ണൂരും വയനാടും കടന്നു പോയി.

ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ മഴയുടെ കുറവ് എത്രമാത്രമാണെന്നു മനസ്സിലാകും. 456.2 മി.മീറ്റര്‍ മഴ പ്രതീക്ഷിരുന്നപ്പോള്‍ ലഭിച്ചതാകട്ടെ 172.4 മി.മീറ്ററും. 62 ശതമാനത്തിന്റ കുറവാണ് വന്നിരിക്കുന്നത്. ഇതില്‍തന്നെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ വലിയ രീതിയിലാണ് മഴക്കുറവു വന്നിരിക്കുന്നത്. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ 86 ശതമാനവും കണ്ണൂരില്‍ 80 ശതമാനവും കുറവ് വന്നിട്ടുണ്ട്. ഇടുക്കിയില്‍ 69 ശതമാനവും വയനാട്ടില്‍ 76 ശതമാനവും കുറവുണ്ടായി. കൊല്ലം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ മാത്രമാണ് കുറച്ചെങ്കിലും മഴ ലഭിച്ചത്.

Read More: കുടിയേറ്റമല്ല; അധിനിവേശം തന്നെ; ‘വെളളക്കാരെ’ക്കൊണ്ട് പൊറുതിമുട്ടി കര്‍ഷകര്‍

കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളൊഴിച്ചാല്‍ ഇന്ത്യയില്‍ നല്ല മണ്‍സൂണാണ് കഴിഞ്ഞ വർഷം ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ എസ്.സുദേവന്‍ പറഞ്ഞു. അടുത്ത കാലത്തുണ്ടായവയില്‍ ഏറ്റവും നല്ലതെന്നുതന്നെ പറയാം. എന്നാല്‍ കേരളത്തില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. വടക്കു കിഴക്കന്‍ മണ്‍സൂണില്‍ നല്ല കുറവുണ്ടായി. ഒക്ടോബറില്‍ ലഭിക്കേണ്ട മഴ പൂര്‍ണമായും നഷ്ടമായി. ഒരു വര്‍ഷത്തില്‍ കിട്ടുന്ന മഴയുടെ ഒരു ശതമാനം മാത്രമേ ഡിസംബറില്‍ കിട്ടാറുള്ളൂ. അതില്‍പ്പോലും കുറവുണ്ടായി. എങ്കിലും കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മഴ കിട്ടി. സാധാരണ ഇടവപ്പാതിയില്‍ (തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍) കുറവുണ്ടായാലും തുലാവര്‍ഷത്തില്‍ (വടക്കു കിഴക്കന്‍ മണ്‍സൂണ്‍) കുറവുണ്ടാകാറില്ല. എന്നാല്‍ ഈ വര്‍ഷം ഇതുരണ്ടും പരാജയമായി. മുന്‍പൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. കഴിഞ്ഞ 140 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ചില വര്‍ഷം ഇടവപ്പാതി കുറഞ്ഞാലും തുലാവര്‍ഷം അതു നികത്തും. എന്നാല്‍ ഈ വര്‍ഷം ഇതുണ്ടായില്ല. ഇതും തികച്ചും ആശങ്കാജനകമാണ്. ജനുവരി അവസാനവും ഫെബ്രുവരി ആദ്യവും സാധാരണ നിലയിൽ മഴ ലഭിച്ചിട്ടുണ്ട്. തുടർന്നുള്ള മാസങ്ങളിലും ഇതുണ്ടാകുമോയെന്നു ഇപ്പോൾ പറയാനാവില്ല.- സുദേവന്‍ പറഞ്ഞു.

ജനുവരി 25 നു ശേഷം ഫെബ്രുവരി എട്ട് വരെ ലഭിച്ച മഴ കേരളത്തിന് പ്രതീക്ഷയുടെ തുള്ളി നൽകുന്നുണ്ട്. പ്രതീക്ഷിത മഴയെക്കാൾ നേരിയ കൂടുതൽ മഴ പൊതുവിൽ ലഭിച്ചിട്ടുണ്ടെങ്കിലും തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, തൃശൂർ എന്നീ ജില്ലകൾ കടുത്ത ക്ഷാമമാണ് നേരിടുന്നത്. കണ്ണൂരും വയനാടുമാണ് ഈ കാലയളവിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകൾ. വയനാട്ടിൽ 101 ശതമാനവും കണ്ണൂരിൽ​343 ശതമാനവും കൂടുതൽ മഴ ലഭിച്ചു. എന്നാൽ ഈ മഴ ലഭ്യത വരൾച്ചയ്ക്കോ വേനലിനോ ശമനം വരുത്തിയിട്ടില്ല.

ചുരമിറങ്ങിയ മഴ തിരിച്ചു കയറുമോ? വയനാട് കാത്തിരിക്കുന്നു

മഴ പെയ്തും മഞ്ഞുമെല്ലാമായി സുഖകരമായ കാലാവസ്ഥയും കൃഷിയുമൊക്കെയുള്ള വയനാട് നിന്നും മഴ ചുരമിറങ്ങുകയാണോ? കഴിഞ്ഞ വർഷത്തെ മഴക്കണക്കുകൾ വരച്ചിടുന്നത് അതാണ്. കേരളത്തിൽ മൊത്തം 135 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയപ്പോൾ വയനാട് ജില്ലയിലെ പ്രതീക്ഷിച്ചതിൽ നിന്നുമുള്ള മഴക്കുറവ് 249 ശതമാനമാണ്. കഴിഞ്ഞവർഷത്തെ അതേ രീതിയാണ് ഇക്കൊല്ലം തുടക്കത്തിലും ജനുവരിയിൽ കാണിക്കുന്നത്. മഴ വയനാട് ചുരംകയറാതെ പോകുകയാണോ എന്നതുപോലെ പ്രതീക്ഷിത മഴ 4.5 മില്ലി മീറ്ററായിരുന്നുവെങ്കിൽ ജനുവരി 25 വരെ മഴ കിട്ടാത്ത ജില്ലയാണ് വയനാട്. 25 നു ശേഷം ഫെബ്രുവരി എട്ട് വരെ ലഭിച്ച മഴയുടെ പ്രതീക്ഷയിലാണ് വയനാട് ഇപ്പോൾ. കാരണം ഈ​ കാലയളവിൽ പ്രതീക്ഷിത മഴയുടെ ഇരട്ടിയിലേറെ മഴ ജില്ലയിൽ ലഭിച്ചു. 6.4 എം.എം ആയിരുന്നു പ്രതീക്ഷിത മഴയെങ്കിൽ 12.9 എം.എം മഴ ലഭിച്ചു. അതായത് 101 ശതമാനം കൂടുതൽ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rain shortages in kerala will lead electricity shortage

Next Story
ജിഷ്‌ണുവിനെ മനഃപ്പൂർവ്വം കുടുക്കിയത്; മാനേജ്മെന്റിനും അധ്യാപകർക്കുമെതിരെ റിപ്പോർട്ടിൽ ഗുരുതര ആരോപണംjishnu pranoy hunger strik, jishnu pranoy mother mahija, jishnu case hunger strike, hunger strike announced, ജിഷ്ണുവിന്റെ അമ്മ നിരാഹാര സമരത്തിൽ, ജിഷ്ണുവിന്റെ സഹോദരി നിരാഹാര സമരത്തിൽ, ജിഷ്ണുവിന്റെ നാട്ടുകാരും ബന്ധുക്കളും നിരാഹാര സമരത്തിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express