കോ​ഴി​ക്കോ​ട്: സം​സ്​​ഥാ​ന​ത്ത്​ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത ​മ​ഴ തു​ട​രു​ന്നു. താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. ശ​ക്ത​മാ​യ മ​ഴ​യി​ൽ ചു​രം വ​ഴി​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ചു​രം വ​ഴി പോ​കു​ന്ന​തി​നാ​ണ് നി​യ​ന്ത്ര​ണം. എ​ന്നാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല.

സം​സ്​​ഥാ​ന​ത്ത്​ ര​ണ്ടുമ​ര​ണ​വും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്​. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ താ​​ഴെ​​ക്കോ​​ട് ഷം​​സു​​ദ്ദീ​​​​ന്റെ ഏ​​ക മ​​ക​​ൻ മു​​ഹ​​മ്മ​​ദ്‌ ഷാ​​മി​​ൽ വീ​​ടി​​ന് സ​​മീ​​പ​​ത്തെ തോ​​ട്ടി​​ലെ ഒ​​ഴു​​ക്കി​​ൽ​​പെ​​ട്ടാണ്​ മ​​രി​​ച്ച​​ത്. തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം പു​തു​ക്കു​റി​ച്ചി​യി​ൽ വ​ള്ളം മ​റി​ഞ്ഞ്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യും മ​രി​ച്ചു. സം​സ്​​ഥാ​ന​ത്ത്​ 36 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും മൂ​ന്ന്​ വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ​പ്ര​ഖ്യാ​പി​ച്ചി​രു​ന്ന അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ്​ ബു​ധ​നാ​ഴ്​​ച അ​വ​സാ​നി​ച്ചു. അ​തേസ​മ​യം സം​സ്​​ഥാ​ന​ത്ത്​ വ്യാ​ഴാ​ഴ്​​ച മു​ത​ൽ ശ​നി​യാ​ഴ്​​ച വ​രെ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​​ണ്ട്.

കേ​ര​ള ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ​നി​ന്ന്​ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ല​ക്ഷ​ദ്വീ​പി​​ന്റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തും അ​റ​ബി​ക്ക​ട​ലി​​ന്റെ വ​ട​ക്കു​ഭാ​ഗ​ത്തും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്​​ഥാ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ