കോഴിക്കോട്: കനത്ത മഴയിൽ കോഴിക്കോട് ഹൈസ്കൂൾ കെട്ടിടം തകർന്നു വീണു. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ രാരോത്ത് ഹൈസ്കൂൾ കെട്ടിടമാണ് തകർന്നു വീണത്. സ്കൂൾ വിട്ടതിനുശേഷമായിരുന്നു അപകടം. ഇത് വൻദുരന്തം ഒഴിവാക്കി.

കോഴിക്കോടിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട്-വയനാട് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കണ്ണൂരില്‍ ആറളം വനത്തില്‍ ഉരുള്‍പ്പൊട്ടി. ആറളം ഫാം കീഴ്പ്പള്ളി റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. വളയംചാലില്‍ ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം ഒഴുകിപ്പോയി. കൊട്ടിയൂര്‍ വഴി കടന്നുപോകുന്ന മലയോര ഹൈവേയില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറി. കോഴിക്കോട് കക്കയം തലയാട് മണ്ണിടിഞ്ഞ് റോഡ് തകര്‍ന്നു. ഈങ്ങാപ്പുഴയില്‍ വെള്ളം കയറി കോഴിക്കോട്-ബെംഗളൂരു ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

ഒഡീഷ തീരത്തെ ന്യൂനമർദ്ദമാണ് കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുളളത്. അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരും. വരുന്ന 48 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത. കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. പല ജില്ലകളിലും ഇന്നലെ രാത്രി തുടങ്ങിയ മഴയ്ക്ക് ഇപ്പോഴും ശമനമില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ