കോഴിക്കോട്: കോഴിക്കോട് കണ്ണപ്പൻ കുണ്ട് പുഴയിൽ ശക്തമായ മലവെളളപ്പാച്ചിൽ. വനത്തിൽ ഉരുൾപൊട്ടിയതാകാം മലവെളളപ്പാച്ചിലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് മഴ പെയ്യുന്നില്ലെങ്കിലും മലവെളളപ്പാച്ചിലുണ്ടായതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. അതേസമയം, ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുളളത്.

പ്രളയകാലത്ത് വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശമാണ് കണ്ണപ്പൻ കുണ്ട്. അന്ന് ശക്തമായ മഴവെളളപ്പാച്ചിലിനെ തുടർന്ന് പുഴ ഗതിമാറി ഒഴുകിയിരുന്നു. നിരവധി വീടുകൾ ഒലിച്ചുപോയി. മലവെളളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിക്കുകയും ചെയ്തു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട നിരവധി പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.


(വീഡിയോ കടപ്പാട്: മാതൃഭൂമി)

അതിനിടെ, വയനാട്ടിലും മഴ ശക്തമാണ്. ബാണാസുര സാഗർ അണക്കെട്ട് തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് കക്കയം ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.