മലപ്പുറം: പ്രളയ ബാധിത മേഖലകളിൽ നിരവധി പേരാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്താനുളള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. പ്രളയത്തിൽ പൂർണമായും തകർന്നത് നിരവധി വീടുകൾ. ഇത്തരത്തിൽ പ്രളയത്തിൽ ഒരു വീട് മുഴുവനായും തകർന്നു വീഴുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുളളത്.

മലപ്പുറം വളാഞ്ചേരിയിലെ പുഴക്കാട്ടിരിയിൽനിന്നുളളതാണ് ദൃശ്യം. ഓടുമേഞ്ഞ ഇരുനില വീടാണ് നോക്കിനിൽക്കെ പൂർണമായും നിലംപരിശായത്. വീടിനു ചുറ്റും വെളളം നിറഞ്ഞുകിടക്കുന്നത് വീഡിയോയിൽ കാണാം. ദിവസങ്ങളായി ഈ പ്രദേശം മുഴുവൻ വെളളത്താൽ മൂടിക്കിടക്കുകയാണ്.

(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

രണ്ടേകാൽ ലക്ഷത്തോളം പേർ സംസ്ഥാനത്തെ വിവിധ ക്യാമ്പുകളിലായി കഴിയുന്നുണ്ട്. ബോട്ടുകളിലായി ഇന്നു മാത്രം ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളെയാണ് പ്രളയം കൂടുതലായി ബാധിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ