/indian-express-malayalam/media/media_files/uploads/2023/06/Rain-Monsoon-1.jpg)
എക്സ്പ്രെസ്സ് ഫൊട്ടൊ : നിര്‍മല്‍ ഹരീന്ദ്രന്‍
തിരുവനന്തപുരം: ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അരുവിക്കര ഡാമിന്റെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ നിലവിൽ 25 സെന്റീ മീറ്റര്‍ വീതം ഉയർത്തിയിട്ടുണ്ട്. വൈകീട്ട് നാല് മണിയോടെ രണ്ടാമത്തേയും അഞ്ചാമത്തേയും ഷട്ടറുകൾ 25 സെന്റീ മീറ്റര്‍ വീതവും ഉയര്‍ത്തി. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു
കേരള കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. ജൂണ്‍ 14 മുതല്‍ 16 വരെ കേരളത്തില്‍ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിപ്പിലുണ്ട്.
സംസ്ഥാനത്ത് ഇന്നലെ രാത്രിമുതല്‍ വിവിധ ഇടങ്ങളില്‍ മഴ തുടരുകയാണ്. കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിലെ ആനക്കാംപൊയില്‍ ഭാഗത്ത് മലവെള്ളപ്പാച്ചിലുണ്ടായി. കോഴിക്കോട് നഗരത്തില്‍ ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തിരുവന്തപുരം പൊഴിയൂരില്‍ കടലാക്രമണത്തില്‍ ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 37 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയുടെ ശക്തി കുറഞ്ഞ് ദുര്‍ബലമായതായി കാലാകസ്ഥാ വകുപ്പ് അറിയിച്ചു.
ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്തിലെ സൗരാഷ്ട്ര-കച്ച് തീരത്ത് തുടരുകയാണ്. പതിനഞ്ചിന് ചുഴലിക്കാറ്റ് കര തൊടും. ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകട മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. അതിശക്തമായ മഴയും കാറ്റുമാണ് പ്രവചിക്കപ്പെടുന്നത്.ബിപാര്‍ജോയ് ചുഴലിക്കാറ്റ് ജൂണ്‍ 16 ന് തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതതുടെ മുന്നറയിപ്പ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.