തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ മൺസൂൺ ദുർബലമാണെങ്കിലും കേരളത്തിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സെപ്റ്റംബർ 23 മുൽ 27 വരെ കേരളത്തിലെയും ലക്ഷദ്വീപിലെയും ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിച്ചിട്ടുളളത്.
സെപ്റ്റംബർ 25 നും 26 നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ ഏഴു മുതൽ 11 സെന്റിമീറ്റർവരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
അതേസമയം, ഒഡീഷയിൽ കനത്ത മഴയ്ക്ക് കാരണമായ ദായേ ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിൽ ഉണ്ടാവില്ല. ബംഗാൾ ഉൾക്കടലിന്റെ മധ്യ-പടിഞ്ഞാറ് രൂപംകൊണ്ട ന്യൂനമർദമാണ് ചുഴലിക്കാറ്റായി രൂപം കൊണ്ടത്. ചുഴലിക്കാറ്റു മൂലം ഒഡീഷയിൽ കനത്ത മഴയാണ് പെയ്തത്.