Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

കളമശേരിയിൽ ഇരുനില വീട് ചെരിഞ്ഞു, വീട്ടുകാരെ രക്ഷപ്പെടുത്തി

താഴത്തെ നിലയിൽ വാടകയ്ക്ക് ആളുകൾ താമസിച്ചിരുന്നു. ഇവർ കഴിഞ്ഞ ദിവസമാണ് വീടൊഴിഞ്ഞു പോയത്

kalamassery house, ernakulam, ie malayalam
കുനംതൈയിൽ ചെരിഞ്ഞ ഇരുനില വീട്. ഫൊട്ടോ: നിതിൻ ആർ.കെ

കൊച്ചി: കളമശേരിയിൽ ഇരുനില വീട് ചെരിഞ്ഞു. കുനംതൈയിൽ ഹംസയുടെ വീടാണ് കനത്ത മഴയിൽ ഇന്നു രാവിലെ ചെരിഞ്ഞത്. വീടിന്റെ താഴത്തെ നില പൂർണമായും മണ്ണിലേക്ക് അമർന്നു പോയി. വീട്ടിലുളളവരെ പെട്ടെന്നുതന്നെ പുറത്തെത്തിച്ചതിനാൽ വൻ അപകടം ഒഴിവായി.

ശബ്ദം കേട്ട നാട്ടുകാരാണ് വീട് ചെരിയുന്നത് കണ്ടത്. ഉടൻ തന്നെ വീട്ടുടമസ്ഥരായ അമ്മയെയും മകളെയും പുറത്തെത്തിച്ചു. മുകൾ നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. താഴത്തെ നിലയിൽ വാടകയ്ക്ക് ആളുകൾ താമസിച്ചിരുന്നു. ഇവർ കഴിഞ്ഞ ദിവസമാണ് വീടൊഴിഞ്ഞു പോയത്. ഇത് വൻദുരന്തം ഒഴിവാക്കി.

Read More: Kerala Weather: തോരാതെ മഴ; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഇരുപത് വ‍ർഷം മുമ്പ് ചെങ്കല്ലുകൊണ്ട് നി‍ർമിച്ചതാണ് വീടിന്‍റെ താഴത്തെ നില. വീടിന്റെ പഴക്കമാകാം അപകട കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. വീട് പൂർണമായും ചെരിഞ്ഞ് മറ്റൊരു വീടിനു മുകളിൽ തങ്ങിനിൽക്കുന്ന നിലയിലാണ്. വീടു പൊളിച്ചു നീക്കാനുളള ശ്രമം തുടങ്ങിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rain house collapsed kalamassery in ernakulam532046

Next Story
ബിവറേജസ് ഔട്ട്ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ തയ്യാർ; എക്സൈസ് കമ്മീഷണർ ഹൈക്കോടതിയിൽBevco, Kerala Bars, Bar reopening, Bevco outlets reopening, Kerala Lockdown Restrictions, Kerala Lockdown Restrictions relaxations, ലോക്ക്ഡൗൺ ഇളവ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com