തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഇനിമുതൽ വലിയ കെട്ടിടങ്ങൾ​ സ്ഥാപിക്കുമ്പോൾ ഇനി മഴവെള്ളസംഭരണിയും സ്ഥാപിക്കണം. പു​തു​താ​യി നി​ർ​മി​ക്കു​ന്ന എ​ല്ലാ കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളു​ടെ​യും നി​ശ്ചി​ത ശ​ത​മാ​നം മ​ഴ​വെ​ള്ള​സം​ഭ​ര​ണി നി​ർ​മാ​ണ​ത്തി​നാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു. ഇ​ത്ത​ര​ത്തി​ൽ മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ളം രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മം നേ​രി​ടു​ക​യാ​ണ് അതിനാൽ പെ​യ്യു​ന്ന ഓ​രോ മ​ഴ​യു​ടെ വെ​ള്ള​വും നാ​ളേ​യ്ക്കാ​യി സം​ഭ​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. അ​തു​കൊ​ണ്ടു പു​തി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്പോ​ൾ മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നി​ർ​മാ​ണ ന​ട​പ​ടി​ക​ളെ ത​ട​സ​പ്പെ​ടു​ത്തു​ന്ന നോ​ക്കു​കൂ​ലി പോ​ലു​ള്ള തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ സ​ർ​ക്കാ​ർ ക​ർ​ശ​ന നി​ല​പാ​ടെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ