തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ വരും ദിവസങ്ങളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതേ തുടർന്ന് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ക​ന​ത്ത മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് രാ​ത്രി യാ​ത്ര​യ്ക്കു ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​ത്രി ഏ​ഴു​മു​ത​ൽ രാ​വി​ലെ ഏ​ഴു​വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണം.

സംസ്ഥാനത്ത് മറ്റന്നാൽ വരെ കനത്ത മഴ തുടരുമെന്നതിനാൽ നാളെ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകണമെന്ന് സംസ്ഥാന ദുരന്ത നിവാരണ സമിതി ജില്ലാ ഭരണകൂടങ്ങളോട് ശുപാർശ ചെയ്തു. സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ ശുപാർശ പരിഗണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

കാ​ലി​ക്ക​റ്റ്, മ​ഹാ​ത്മ​ഗാ​ന്ധി, ക​ണ്ണൂ​ർ, കു​സാ​റ്റ്, ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. സം​സ്ഥാ​ന സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. പു​തി​യ പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

മഴ കനത്ത തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാം തുറന്നു. നെയ്യാറിന്റെ ഇരുകരകളിലും ഉള്ളവരോട് ജാഗ്രത പാലിക്കാൻ ഇറിഗേഷൻ വകുപ്പ് അറിയിച്ചു. അതേസമയം, ഒരാഴ്ച വരെ മഴ തുടരുമെന്നും മൂന്ന് ദിവസം കനത്ത രീതിയിൽ മഴ പെയ്യുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മധ്യകേരളത്തിൽ ചൊവ്വാഴ്ച വരെ അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

മഴ കനത്ത പെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന പ്രത്യേക നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ്, അഗ്നിരക്ഷാ സേന, ദുരന്ത നിവാരണ അതോറിറ്റി, റവന്യു വകുപ്പ് എന്നിവയ്ക്ക് നിർദ്ദേശം നൽകി.

പേപ്പാറ ഡാമിൽ ഏതു സമയത്തും ഷട്ടർ തുറന്ന് വിടാൻ സാധ്യതയുണ്ട്. കരമനയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അതേസമയം മുംബൈ, ഗോവ എന്നിവിടങ്ങളിലും മഴ കനക്കും. രണ്ടിടത്തും വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ തുറന്നു. ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഷട്ടറുകൾ തുറന്നത്. പാലക്കാട് അട്ടപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു. ഉരുൾപൊട്ടലിൽ ഉണ്ടായ വെളളക്കെട്ടിൽ വീണ് മൂന്നാം ക്ലാസുകാരി ആതിരയാണ് മരിച്ചത്. അട്ടപ്പാടിയിൽ പരക്കെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി വീടുകൾ ഭാഗികമായി തകർന്നു.

തെക്കൻ കേരളത്തിലും മഴ ശക്തമായി തുടരുകയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം രണ്ടു ദിവസം കൂടി മഴ ശക്തമായി തുടരും. തിരുവനനന്തപുരത്ത് നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നഗരങ്ങളെപ്പോലെ ഗ്രാമപ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. കോട്ടയത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് റെയിൽ ഗതാഗതം തടസ്സപ്പെട്ടു. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കവേയാണ് മണ്ണിടിഞ്ഞ് വീണത്. ഇതേത്തുടർന്ന് കോട്ടയം-ചങ്ങനാശ്ശേരി പാതയിൽ റെയിൽ ഗതാഗതം മുടങ്ങി.

വടക്കൻ കേരളത്തിലും കനത്ത മഴയാണ്. പാലക്കാട് കലക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു. കോഴിക്കോട് ജില്ലയിലും മഴ ശക്തമാണ്. മൂന്നു ദിവസമായി മഴ ശക്തമായി പെയ്യുകയാണ്. മലയോര മേഖലകളിൽ വ്യാപകമായ കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീതിയും നിലനിൽക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ