കോഴിക്കോട്: കനത്ത മഴ തുടരുന്ന കോഴിക്കോട്ടേയും വയനാട്ടിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കോഴിക്കോട് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്‌ടര്‍ അവധി പ്രഖ്യാപിച്ചത്.

വയനാട്ടില്‍ പ്രൊഫഷണള്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അതേസമയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. കോഴിക്കോട് മൂന്നിടത്തും മലപ്പുറത്ത് ഒരിടത്തും ഉരുള്‍പൊട്ടലുണ്ടായി. താമരശ്ശേരി കരിഞ്ചോലയില്‍ ഒരു വീട് മഴയില്‍ ഒലിച്ചു പോയി.

വയനാട് ചുരത്തില്‍ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. ഇതേ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മാക്കൂട്ടം ചുരത്തില്‍ മരങ്ങള്‍ കടപുഴകി വീണു. നിരവധി വാഹനങ്ങളും യാത്രക്കാരും ചുരത്തില്‍ കുടുങ്ങി. കുടകിലോട്ട് യാത്ര പോയവരും കുടകില്‍ നിന്ന് നാട്ടിലോട്ട് പോയവരുമായി അനവധി ആളുകള്‍ കുടുങ്ങി കിടക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ