കൊച്ചി: സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നു. അറബിക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചതിനെ തുടർന്നാണിത്. ചാലക്കുടിയിൽ തിയേറ്ററിന്റെതടക്കം മേൽക്കൂര കനത്ത മഴയിൽ പാറിപ്പോയതായാണ് വിവരം. എറണാകുളത്തും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരുകയാണ്.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ വരും ദിവസങ്ങളിലും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റ് ശക്തിപ്രാപിച്ച് വടക്കു പടിഞ്ഞാറൻ ഭാഗത്തേക്കാണ് നീങ്ങുന്നത്. ഒക്ടോബർ ആറിന് അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുകയാണ്. മത്സ്യതൊഴിലാളികൾ ഒക്ടോബർ 6 മുതൽ കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.

ദീര്‍ഘനാളത്തെക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവരെ ഈ വിവരം അറിയിക്കണമെന്നും, മത്സ്യതൊഴിലാളികൾ ഒക്ടോബര്‍ 5ന് മുമ്പ് തിരിച്ചെത്തണമെന്നും ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 6 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സൃബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.