scorecardresearch

Kerala Rain: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ; നാലിടത്ത് യെല്ലോ അലർട്ട്, ഇടിമിന്നലിനും സാധ്യത

മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല

മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല

author-image
WebDesk
New Update
Weather today

Kerala Rains Updates

Kerala Rain Updates: കൊച്ചി:തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Advertisment

Also Read:വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം; രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി, കാവിവത്കരണത്തിനുള്ള ശ്രമമെന്ന് കെസി വേണുഗോപാൽ

ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലർട്ട എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത മൂന്ന മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisment

Also Read:പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ഇടിമിന്നൽ അപകടകാരികളായതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കണമെന്നും നിർദേശിച്ചു. 

Also Read:നിലത്ത് കിടത്തി എങ്ങനെ ചികിത്സിക്കാനാകും; വേണുവിന്റെ മരണത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഡോ. ഹാരിസ്

തുലാവർഷം നവംബർ ആദ്യ ആഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് വളരെ ദുർബലമാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം നവംബർ ആദ്യ ഏഴ് ദിവസത്തിൽ സംസ്ഥാന ത്തു ലഭിച്ചത് 1.5 മില്ലിമീറ്റർ മഴമാത്രമാണ്.സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടത് 56 മില്ലിമീറ്റർ മഴയാണ്. ഒക്ടോബർ ഒന്ന് മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ സംസ്ഥാനത്ത് മഴയിൽ 23 ശതമാനം കുറവ് രേഖപ്പെടുത്തി.

Read More:എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവ്വീസ് ചൊവ്വാഴ്ച മുതൽ; ബുക്കിംങ് തുടങ്ങി, ടിക്കറ്റ് നിരക്ക് ഇങ്ങനെ

kerala rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: