/indian-express-malayalam/media/media_files/uploads/2021/03/1-1.jpg)
കൊച്ചി: മധ്യകേരളത്തിൽ കനത്ത കാറ്റും മഴയും. എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴയിലും കാറ്റിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വൈകിട്ട് അരമണിക്കൂറോളം നീണ്ട ശക്തമായ കാറ്റും മഴയുമാണ് കൊച്ചി നഗരത്തിൽ അനുഭവപ്പെട്ടത്. നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ആലുവ അടക്കം പല സ്ഥലത്തും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു.
— IE Malayalam (@IeMalayalam) March 25, 2021
കൊച്ചിയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം മരം ഒടിഞ്ഞു വീണ് രണ്ട് യുവാക്കൾക്ക് പരുക്കേറ്റു. മധുര സ്വദേശികളായ അരുൺ, കതിർ എന്നിവർ മരത്തിനടിയിൽപ്പെട്ടു. അരുണിന്റെ കാലിന് ഗുരുതര പരുക്കേറ്റു. കതിരിന്റെ പരുക്ക് നിസാരമാണ്.
— IE Malayalam (@IeMalayalam) March 25, 2021
— IE Malayalam (@IeMalayalam) March 25, 2021
എറണാകുളം ജില്ലയുടെ മലയോര ഗ്രാമങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. മേയ്ക്കലടി ലക്ഷം വീട് കോളനിയിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. റെയിൽവേ ട്രാക്കിൽ മരം വീണതിനെത്തുടർന്ന് പലയിടത്തും ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ആലുവയിലെ ഗസ്റ്റ് ഹൗസ് വളപ്പിലെ കെട്ടിടങ്ങൾക്ക് മുകളിലേക്കു മരം ഒടിഞ്ഞുവീണു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.