കൊച്ചി: കനത്ത മഴയെത്തുടർന്ന് പത്ത് പാസഞ്ചർ ട്രെയിനുകൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും റദ്ദാക്കി. എറണാകുളം-നിലമ്പൂർ, നിലമ്പൂർ-എറണാകുളം, എറണാകുളം-കായംകുളം, കായംകുളം-ആലപ്പുഴ, ആലപ്പുഴ-കായംകുളം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, കൊല്ലം-എറണാകുളം, എറണാകുളം-കൊല്ലം, കൊല്ലം-പുനലൂർ, പുനലൂർ-കൊല്ലം പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്.

കൊല്ലം-എറണാകുളം, എറണാകുളം കായംകുളം പാസഞ്ചർ എന്നിവ ഭാഗികമായി റദ്ദാക്കി. കൊല്ലത്തുനിന്നും എറണാകുളം വരെയുളള പാസഞ്ചർ പിറവത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളം-കായംകുളം പാസഞ്ചർ പിറവത്തുനിന്നായിരിക്കും പുറപ്പെടുക. തിരുനെൽവേലിയിൽനിന്നും നാളെ പുറപ്പെടേണ്ടിയിരുന്ന തിരുനെൽവേലി ജംനഗർ എക്സ്പ്രസും റദ്ദാക്കി.

എറണാകുളത്ത് സൗത്ത് റെയിൽവേ സ്റ്റേഷനുകളിലെ ട്രാക്കുകളിൽ വെളളം കയറി ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം തകരാറിലായി. മധ്യകേരളത്തിലേക്കുളള തീവണ്ടി ഗതാഗതം ഇതോടെ താറുമാറായി. പല ട്രെയിനുകളും വൈകിയോടുകയാണ്.

ആലപ്പുഴ തുറവൂർ തീരദേശ പാതയിലും എറണാകുളം മുളന്തുരുത്തിയിലും റെയിൽവേ ട്രാക്കിൽ മരം വീണു. ഇതുവഴിയുളള ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ ചന്തിരൂരിൽ ഓടിക്കൊണ്ടിരുന്ന മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിന് മുകളിലേക്ക് മരം വീണു. ട്രെയിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് മുകളിലാണ് മരം വീണത്. ആളപായമില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ