scorecardresearch

ശബരി പാത: മുഴുവന്‍ ചെലവും റെയില്‍വെ വഹിക്കണമെന്ന് മുഖ്യമന്ത്രി

ശബരി പാതയുടെ നിര്‍മാണം ദേശീയ പദ്ധതിയായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പദ്ധതി പൂർണമായും റെയിൽവേയുടെ ചെലവിൽ നടപ്പാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രിയോട് അഭ്യർത്ഥിക്കുമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം അറിയിച്ചു

ശബരി പാതയുടെ നിര്‍മാണം ദേശീയ പദ്ധതിയായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പദ്ധതി പൂർണമായും റെയിൽവേയുടെ ചെലവിൽ നടപ്പാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രിയോട് അഭ്യർത്ഥിക്കുമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pinarayi Vijayan, പിണറായി വിജയൻ, cpm, സിപിഎം, ie malayalam

അങ്കമാലി-ശബരി റെയില്‍പാതയുടെ മുഴുവന്‍ നിര്‍മാണ ചെലവും റെയില്‍വെ വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചു.

Advertisment

ദേശീയ പ്രധാന്യമുളള തീര്‍ഥാടന കേന്ദ്രമായ ശബരിമലയിലേക്കുളള റെയില്‍പാതയുടെ മുഴുവന്‍ ചെലവും റെയില്‍വെ തന്നെ വഹിക്കണമെന്ന് പ്രധാനമന്ത്രിയോട് നേരത്തെ തന്നെ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. റെയില്‍ മന്ത്രാലയം ഇതിനോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു.

എന്നാല്‍, ഇപ്പോൾ റെയിൽവേ നിലപാട് മാറ്റിയിരിക്കുകയാണ്. സംസ്ഥാനവും റെയില്‍വെയും ചെലവ് തുല്യമായി പങ്കിടണമെന്നാണ് ഇപ്പോള്‍ റെയില്‍വെ തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി കത്തയച്ചത്.

ശബരി പാതയുടെ നിര്‍മാണം ദേശീയ പദ്ധതിയായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Advertisment

2815 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അങ്കമാലി-എരുമേലി ശബരി റെയില്‍ പാതയുടെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കണമെന്നായിരുന്നു റെയില്‍വേയുടെ നിര്‍ദ്ദേശം. എന്നാല്‍ അഞ്ച് കോടിയിലധികം അയ്യപ്പ ഭക്തന്മാരെത്തുന്ന ശബരിമലയിലേക്കുള്ള റെയില്‍പാത പൂര്‍ണ്ണമായും കേന്ദ്ര ഫണ്ടില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ റെയില്‍വേ മന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്നും കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

കേരളത്തിലെ റെയില്‍വേ വികസനം സംബന്ധിച്ച് റെയില്‍വേ ഉദ്യോഗസ്ഥരും സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അൽഫോൺസ് കണ്ണന്താനം.

Indian Railways Sabarimala Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: