scorecardresearch

ഇൻഡിഗോ പ്രതിസന്ധി: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ, അധിക കോച്ചുകൾ

വിമാന സർവീസുകൾ തടസ്സപ്പെട്ട പശ്ചാത്തലത്തിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകളും നിലവിലുള്ള ട്രെയിനുകളിൽ അധിക കോച്ചുകളും അനുവദിച്ചു

വിമാന സർവീസുകൾ തടസ്സപ്പെട്ട പശ്ചാത്തലത്തിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകളും നിലവിലുള്ള ട്രെയിനുകളിൽ അധിക കോച്ചുകളും അനുവദിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Train illustration

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇൻഡിഗോ വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയത് മൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാൻ കേന്ദ്ര റെയിൽവേ, വ്യോമയാന മന്ത്രാലയങ്ങൾ സംയുക്തമായി അടിയന്തര നടപടികൾ സ്വീകരിക്കുന്നു. വിമാന സർവീസുകൾ തടസ്സപ്പെട്ട പശ്ചാത്തലത്തിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകളും നിലവിലുള്ള ട്രെയിനുകളിൽ അധിക കോച്ചുകളും അനുവദിച്ചു.

Advertisment

Also Read:രാഹുലിന് ഇന്ന് നിർണായകം; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

നിസാമുദീനിൽനിന്ന് തിരുവനന്തപുരത്തേക്ക് (04080) ഡിസംബർ ആറിനും തിരിച്ച് തിരുവനന്തപുരത്തുനിന്ന് നിസാമുദീനിലേക്ക് (04079) ഡിസംബർ ഒമ്പതിനും സ്പെഷ്യൽ സർവീസ് നടത്തും. 21 കോച്ചുകളാണ് ഈ ട്രെയിനിലുണ്ടാവുക. തിരുവനന്തപുരം-ബാംഗ്ലൂർ (എസ്ബിസി) റൂട്ടിൽ ഡിസംബർ ഏഴിന് സ്പെഷ്യൽ ട്രെയിൻ ഓടിക്കാൻ പദ്ധതിയുണ്ട്.

Also Read:ശബരിമല സ്വർണക്കൊള്ള; എൻ വാസുവിൻറെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും

ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് ഡിസംബർ ഏഴ്, ഒമ്പത് തീയതികളിലും തിരിച്ചും സ്പെഷ്യൽ സർവീസുകളുണ്ട്. നാഗർകോവിൽ/തിരുനെൽവേലി-ചെന്നൈ റൂട്ടിലും ഡിസംബർ ഏഴ്, എട്ട് തീയതികളിൽ സ്പെഷ്യൽ സർവീസ് പരിഗണനയിലുണ്ട്. ഇതുകൂടാതെ ഡൽഹി-മുംബൈ, ഡൽഹി-ഹൗറ, ഡൽഹി-പട്ന റൂട്ടുകളിലും പുതിയ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 30 പുതിയ സർവീസുകളിലായി 56 ട്രിപ്പുകളാണ് റെയിൽവേ അധികമായി നടത്തുന്നത്.

ട്രെയിനുകളിൽ അധിക കോച്ചുകൾ

സതേൺ റെയിൽവേ ഉൾപ്പെടെയുള്ള വിവിധ സോണുകളിലായി 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ ഘടിപ്പിക്കാൻ തീരുമാനമായി. കേരളത്തിലൂടെ ഓടുന്ന പ്രധാന ട്രെയിനുകളിൽ മാറ്റങ്ങളുണ്ട്. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076/12075) ട്രെയിനിൽ ഡിസംബർ ഏഴു മുതൽ 11 വരെ എക്സ്ട്രാ ചെയർ കാർ കോച്ചുകൾ അനുവദിച്ചു.

Also Read:ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിന്റെ റിമാൻഡ് കാലാവധി നീട്ടി, ദ്വാരപാലക ശിൽപ്പപാളി കേസിലും പ്രതിചേർത്തു

ചെന്നൈ-തിരുവനന്തപുരം (12695/12696) ട്രെയിനിൽ ഡിസംബർ ഏഴു മുതൽ 12 വരെ അധിക സ്ലീപ്പർ കോച്ചുകൾ ഉണ്ടാകും. ചെന്നൈ എഗ്മോർ-കൊല്ലം (20635/20636) അനന്തപുരി എക്സ്പ്രസിലും അധിക സ്ലീപ്പർ കോച്ച് അനുവദിച്ചിട്ടുണ്ട്. ചെന്നൈ-ആലപ്പുഴ, മുംബൈ-ചെന്നൈ, മംഗലാപുരം-ചെന്നൈ റൂട്ടുകളിലും അധിക കോച്ചുകൾ അനുവദിച്ചു.

Read More:സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരും; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

Indigo Airlines Special Fare Special Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: