തിരുവനന്തപുരം: വീണ്ടും ട്രെയിനുകൾ വൈകിയോടുമെന്ന അറിയിപ്പുമായി റയിൽവേ. പാലക്കാട് ഡിവിഷന് കീഴിലെ തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന അറ്റകുറ്റപണികളുടെ പ്രവർത്തനങ്ങളെ തുടർന്നാണ് ട്രെയിൻ സമയത്തിൽ​ മാറ്റം വരുന്നത്.

ഒക്ടോബർ 16,23,30 തിയതികളിൽ ട്രെയിൻ നമ്പർ.16606 നാഗർകോവിൽ- മാംഗ്ലൂർ ഏറനാട് എക്സപ്രസ്സ് സമയമാറ്റം. നാഗർകോവിലിൽ നിന്നും രണ്ട് മണിക്ക് പുറപ്പെടേണ്ട ട്രെയിൻ ഒന്നര മണിക്കൂർ വൈകി മൂന്നര മണിക്കായിരിക്കും യാത്ര പുറപ്പെടുക.

ഒക്ടോബർ 16, 23, 30 എന്നീ തീയതികളിൽ തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിയുടെ ഇരുവശത്തേയ്ക്കുമുളള യാത്ര വൈകും. ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം – കോഴിക്കോട് ജന ശതാബ്ദി എക്സ്‌പ്രസ് കുറ്റിപ്പുറം -തിരുന്നാവായ സെക്ഷനിൽ 35 മിനിട്ട് വൈകി ഓടും. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേയ്ക്ക് ഉച്ചക്ക് 1.45ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ.12075 കോഴിക്കോട്-തിരുവനന്തപുരം ജൻ ശതാബ്ദി എക്സ്പ്പ്രസ് ഉച്ചക്ക് 2.20ന് പുറപ്പെടുന്നതിനാൽ 35 മിനിട്ട് വൈകിയോടും.

ഒക്ടോബർ 17,24,31 എന്നീ തിയതികളിൽ രണ്ട് മണിക്ക് നാഗർകോവിലിൽ നിന്ന് പുറപ്പെടേണ്ടട്രെയിൻ നമ്പർ 16606 നാഗർകോവിൽ -മാംഗ്ലൂർ ഏറനാട് എക്സപ്രസ്സ് ഒരു മണിക്കുർ വൈകി 3 മണിക്കായിരിക്കും പുറപ്പെടുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ