തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന എബിവിപി മഹാറാലിയില്‍ പങ്കെടുക്കാനെത്തിയ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകർക്ക് ഔദ്യോഗിക അനൗണ്‍സ്മെന്‍റ് സംവിധാനം ഉപയോഗിച്ച്​ സ്വാഗതമാശംസിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയും റെയില്‍വേ. ഇന്നലെ തിരുവനന്തപുരം സെൻട്രൽ റെയില്‍വേ സ്​റ്റേഷനിലാണ് ട്രെയിന്‍ അറിയിപ്പുകള്‍ നല്‍കാന്‍ മാത്രം ഉപയോഗിക്കുന്ന സംവിധാനം എബിവിപി റാലിക്കാരെ സ്വീകരിക്കാൻ ഉപയോഗിച്ചത്. ഓരോ ട്രെയിന്‍ വന്നുപോകുമ്പോഴും ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമടക്കം സ്വാഗതം നേരലുണ്ടായി എന്നാണ് റിപ്പോർട്ടുകൾ.

റാലിയില്‍ പങ്കെടുക്കാന്‍ ഉത്തരേന്ത്യന്‍ സംസ്​ഥാനങ്ങളില്‍നിന്ന് നിരവധി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ തമ്പാനൂരില്‍ എത്തിയിരുന്നു. ഇവര്‍ക്കായി സ്​റ്റേഷ​നിൽ മൂന്ന്​ കൗണ്ടറുകള്‍ സംഘാടകള്‍ ഒരുക്കിയിരുന്നു. പ്രവര്‍ത്തകർക്കുവേണ്ട നിർദേശങ്ങളും അനൗണ്‍സ്മന്റിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍നിന്ന് മറ്റ് ട്രെയിനുകളുടെ അറിയിപ്പ് യാത്രക്കാര്‍ക്ക് നല്‍കുന്നതിനിടെയാണ് പ്രവര്‍ത്തകരെ തലസ്​ഥാനത്തേക്ക് സ്വാഗതം ചെയ്തുള്ള സന്ദേശവും വന്നത്​. ഔദ്യോഗിക അറിയിപ്പുകള്‍ക്ക് പുറമെ ഏജന്‍സി വഴി ലഭിക്കുന്ന പരസ്യങ്ങള്‍ ഡിവിഷന്‍ അധികൃതരുടെ അനുമതിയോടെ നിശ്ചിത സമയത്തേക്ക് നല്‍കാറുണ്ട്.


കടപ്പാട്: ന്യൂസ് 18 മലയാളം

സ്വാഗതമാശംസിക്കല്‍ സന്ദേശം അനൗണ്‍സ്മെന്റ്​ വഴി നല്‍കുന്നതിന്​ അനുമതിയുണ്ടായിട്ടില്ലെന്നാണ് വിവരം. പരസ്യങ്ങള്‍ക്ക് സംഗീതശകലങ്ങള്‍ ഉപയോഗിച്ചുള്ള തുടക്കമുണ്ടാകും. ഇതില്‍ അത്തരമൊന്നുണ്ടായിരുന്നില്ലെന്നും അറിയിപ്പി​​​ന്റെ സ്വഭാവത്തില്‍തന്നെയായിരുന്നുവെന്നും റെയില്‍വേ ജീവനക്കാര്‍ പറയുന്നു. റെയിൽവേയിലെ ചില ഉന്നതരുടെ നിർദേശപ്രകാരമാണ് അനൗണ്‍സ്മ​ന്റ്​ നല്‍കിയതെന്ന് സൂചനയുണ്ടെന്ന് ‘മാധ്യമം’ റിപ്പോർട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.