/indian-express-malayalam/media/media_files/2025/12/03/rahul-mamkootathil-07-2025-12-03-13-36-16.jpg)
രാഹുൽ മാങ്കൂട്ടത്തിൽ
തിരുവല്ല: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അപേക്ഷ പരിഗണിക്കുന്നത് കോടതി നാളെത്തേക്ക് മാറ്റി. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്. ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്.
Also Read:ബലാത്സംഗ കേസ്: രാഹുലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും
പ്രതിക്ക് ജാമ്യം നൽകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് റിപ്പോർട്ട് പോലും ലഭിക്കാത്ത സാഹചര്യത്തിൽ എങ്ങനെയാണ് ഹർജി പരിഗണിക്കുകയെന്ന് കോടതി ആരാഞ്ഞു. മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് ജാമ്യം ലഭിക്കാൻ സാധ്യത കുറവായതിനാൽ ജാമ്യഹർജി പരിഗണിച്ച് തള്ളിയശേഷം ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.
പരാതിക്കാരി ലൈംഗിക അതിക്രമം നേരിട്ട ഹോട്ടലിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും യുവതിയുടെ നഗ്‌ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തണമെന്നും തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്. ഇന്നലെ റിമാൻഡിലായ രാഹുൽ നിലവിൽ മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിലാണുള്ളത്. കസ്റ്റഡി അനുവദിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ ജയിലിലെത്തി ഏറ്റുവാങ്ങും. തുടർന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമായിരിക്കും ചോദ്യം ചെയ്യലിലേക്ക് കടക്കുക.
Also Read:രാഹുൽ വിഷയത്തിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് കെ മുരളീധരൻ; നാളെ പുതിയ ജാമ്യാപേക്ഷ നൽകാൻ നീക്കം
പ്രതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നിലവിലുള്ളതെന്നും ഇത് മൂന്നാമത്തെ ബലാത്സംഗക്കേസ് ആയതിനാൽ പ്രതി ഒരു സ്ഥിരം കുറ്റവാളിയാണോ എന്ന കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതി പുറത്തിറങ്ങിയാൽ പരാതിക്കാരിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഈ വാദങ്ങൾ പരിഗണിച്ചായിരിക്കും കസ്റ്റഡി കാര്യത്തിൽ കോടതി തീരുമാനമെടുക്കുക.
Also Read:ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ഇന്നലെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾത്തന്നെ രാഹുൽ ജാമ്യ അപേക്ഷ നൽകിയിരുന്നു. എന്നാൽ പ്രതിയുടെ ജാമ്യാപേക്ഷയിൽ ശക്തമായ എതിർപ്പാണ് പ്രോസിക്യൂഷൻ ഉയർത്തുന്നത്. മുൻപ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളുടെ വിവരങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ കേസുകളിലെ ജാമ്യവ്യവസ്ഥകൾ പ്രതി ലംഘിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും. അതിനുശേഷമായിരിക്കും ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേൾക്കുക.
Read More:എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാനെങ്കിൽ ദേവസ്വം ബോർഡ് എന്തിന് ? സ്വർണക്കൊള്ളയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us