/indian-express-malayalam/media/media_files/2026/01/03/pj-kurien-2026-01-03-09-26-01.jpg)
രാഹുൽ മാങ്കൂട്ടത്തിൽ, പി.ജെ.കുര്യൻ
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി പി.ജെ.കുര്യൻ. അച്ചടക്ക നടപടി പിൻവലിച്ചാൽ രാഹുലിന് പാലക്കാട് മത്സരിക്കാൻ യോഗ്യതയുണ്ട്. നടപടി പിൻവലിക്കണോയെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് പി.ജെ.കുര്യൻ പറഞ്ഞു.
Also Read: മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസിൽ വിധി ഇന്ന്
ഇതിൽ ധാർമികതയുടെ പ്രശ്നം ഇല്ല. സിപിഎമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനാണ്?. ആരോപണ വിധേയരായ സിപിഎം നേതാക്കൾ പദവിയിൽ തുടരുന്നുണ്ടല്ലോ? കോൺഗ്രസ് നേതാക്കളോട് മാത്രം ധാർമികത ചോദ്യം ചോദിക്കുന്നത് എന്തിനാണെന്നും കുര്യൻ ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
Also Read: ശബരിമല സ്വര്‍ണ്ണക്കൊള്ള; ജാമ്യം തേടി എന്‍. വാസു സുപ്രീം കോടതിയിൽ
ലൈംഗിക ആരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ആറു മാസത്തേക്ക് രാഹുലിനെ സസ്പെൻഡ് ചെയ്തത്. രാഹുലിനെ സംബന്ധിച്ച നിരവധി പരാതികൾ കേന്ദ്ര നേതൃത്വത്തിനും ലഭിച്ചതിനെ തുടർന്നാണ് രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.
Also Read: വടക്കാഞ്ചേരി കോഴ വിവാദം തള്ളി സിപിഎം; പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്
രാഹുൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായം ഉയർന്നെങ്കിലും തൽക്കാലം രാജിയില്ലാതെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
Read More: വെള്ളാപ്പള്ളിക്ക് ബിനോയ് വിശ്വത്തിൻ്റെ മറുപടി; അവിഹിതമാര്‍ഗത്തില്‍ പണം വാങ്ങിയെന്നു പറഞ്ഞാല്‍ സിപിഐ തിരിച്ചു നല്‍കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us