scorecardresearch

Rahul Mamkootathil Case: ഒൻപതാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ; ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

വെള്ളിയാഴ്ച തന്നെ ഹൈക്കോടതി ബെഞ്ചിൽ ഹർജി കൊണ്ടുവന്ന് പോലീസിൻറെ അറസ്റ്റ് നീക്കം തടയാൻ കഴിയുമോ എന്നാണ് രാഹുലിൻറ ശ്രമം

വെള്ളിയാഴ്ച തന്നെ ഹൈക്കോടതി ബെഞ്ചിൽ ഹർജി കൊണ്ടുവന്ന് പോലീസിൻറെ അറസ്റ്റ് നീക്കം തടയാൻ കഴിയുമോ എന്നാണ് രാഹുലിൻറ ശ്രമം

author-image
WebDesk
New Update
Rahul Mamkootathil Controversy

Rahul Mamkootathil Case Updates

Rahul Mamkootathil Case Updates: തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ രാഹൂൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഹർജി തളളിയതോടെയാണിത്. വെള്ളിയാഴ്ച തന്നെ ബെഞ്ചിൽ ഹർജി കൊണ്ടുവന്ന് പോലീസിൻറെ അറസ്റ്റ് നീക്കം തടയാൻ കഴിയുമോ എന്നാണ് ശ്രമം.

Advertisment

Also Read:രാഹുൽ മാങ്കൂട്ടത്തലിനെതിരെ രണ്ടാമത്തെ കേസ്; ബലാത്സംഗ വകുപ്പ് ചുമത്തി

നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുളള ഗുരുതര ആരോപണങ്ങളെന്ന നിരീക്ഷണത്തോടെയാണ് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം തളളിയത്. എന്നാൽ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്നും ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നുമാണ് രാഹുലിൻറെ വാദം.

Also Read:രാഹുലിന് ഇരട്ട പ്രഹരം; കോൺഗ്രസിൽ നിന്ന് പുറത്താക്കി, എംഎൽഎ സ്ഥാനവും ഒഴിയണമെന്ന ആവശ്യം ശക്തം

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കും. വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. ഇതിനിടെ, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും ശ്രമം തുടങ്ങി. അതിസങ്കീർണമായ കേസായതിനാൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് നിഗമനം. 

കസ്റ്റഡിയിലുള്ള രാഹുലിൻറെ പിഎ ഫസലിനെയും ഡ്രൈവർ ആൽവിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ആൽവിനും പിഎ ഫസലിനുമൊപ്പമാണ് രാഹുൽ പാലക്കാട് നിന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട് വരെ ഇവർ രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച പാലക്കാട് വിട്ട ഇരുവരും ശനിയാഴ്ച തിരിച്ചെത്തി. ഇന്നലെ ഉച്ചയ്ക്കാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. രാഹുലിൻറെ നീക്കങ്ങളെ കുറിച്ച് ഇവർക്ക് അറിവുള്ളതായാണ് പോലീസ് പറയുന്നത്.

Also Read:രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ഇല്ല; അറസ്റ്റ് തടയാതെ കോടതി

ഒൻപതാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. ഇന്നലെ രാത്രി കാസർകോട് ഹോസ്ദുർഗ് കോടതിയിൽ വൻ പോലീസ് സന്നാഹം ഉൾപ്പെടെ ഒരുക്കിയിരുന്നു. രാഹുൽ കസ്റ്റഡിയിലായെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും അക്കാര്യം പോലീസ് തള്ളിയിരുന്നു. തെറ്റായ വിവരമാണെന്നും രാഹുൽ കസ്റ്റഡിയിലില്ലെന്നുമായിരുന്നു എസ്പി വിജയ് ഭരത് റെഡിയുടെ പ്രതികരണം.

Read More:ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിന്റെ റിമാൻഡ് കാലാവധി നീട്ടി, ദ്വാരപാലക ശിൽപ്പപാളി കേസിലും പ്രതിചേർത്തു

Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: