/indian-express-malayalam/media/media_files/2025/11/28/rahul-makottathil-2025-11-28-16-19-03.jpg)
രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. പരാതി നൽകിയ യുവതിയുമായി ദീർഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ് ഹർജിയിൽ രാഹുൽ പറയുന്നത്. എന്നാൽ പീഡനാരോപണം രാഹുൽ നിഷേധിക്കുകയാണ്.
Also Read:ലൈംഗിക പീഡന പരാതി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്കൗട്ട് നോട്ടീസ്, എംഎൽഎ ഒളിവിലെന്ന് സൂചന
ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ല എന്ന് ഹർജിയിൽ പറയുന്നു. കൂടാതെ യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ് എന്നും അന്വേഷണവുമായി സഹകരിക്കും അത് നേരത്തെ പറഞ്ഞിട്ടുള്ളതാണ് എന്നും ഹർജിയിൽ പറയുന്നു. പോലീസിൻറെ അതിവേഗ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിൻറെ ഹർജിയിലുണ്ട്.
Also Read:നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി, പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു; രാഹുലിനെതിരെ യുവതിയുടെ മൊഴി
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ് അന്വേഷണത്തിന് നേതൃത്വം നൽകും. ഡിസിപിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാകും സംഘം. ഉത്തരവ് വൈകുന്നേരം ഇറങ്ങുമെന്നാണ് വിവരം. തിരുവനന്തപുരം റൂറൽ മേഖലയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നുള്ളത് കൊണ്ടാണ് നേമം സ്റ്റേഷനിലേക്ക് എഫ്‌ഐആർ കൈമാറിയിരിക്കുന്നത്. നേമം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
Also Read:രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി; ഡിജിറ്റൽ തെളിവുകൾ കൈമാറി
അതേസമയം, ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തതോടെ എംഎൽഎ ഒളിവിൽ പോയെന്നാണ് വിവരം. എംഎൽഎയുടെ ഫോൺ സ്വിച്ച് ഓഫിലാണ്. കേരളം വിട്ടെന്നാണ് സൂചന. രാഹുലിനെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്നലെയാണ് യുവതി ലൈംഗിക പീഡന പരാതി നൽകിയത്. രാഹുൽ മൂങ്കുട്ടത്തിലിന്റേതെന്ന തരത്തിൽ പുതിയ ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും അടക്കം പുറത്തുവന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് യുവതി പരാതി നൽകിയത്.
Read More:മൂന്നാറിൽ സ്‌കൈ ഡൈനിംങ്ങിൽ വിനോദ സഞ്ചാരികൾ കുടുങ്ങി; ഒന്നരമണിക്കൂറിലേറെയായിട്ടും രക്ഷിക്കാനായില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us