scorecardresearch

രാഹുലിന്‍റെ ഫ്ലാറ്റിൽ പരിശോധന; യുവതി എത്തിയ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായില്ലെന്ന് റിപ്പോർട്ട്

രാഹുലിനെതിരായ പരാതിക്കു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ അതിജീവിത പൊലീസിൽ പരാതി നൽകി

രാഹുലിനെതിരായ പരാതിക്കു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ അതിജീവിത പൊലീസിൽ പരാതി നൽകി

author-image
WebDesk
New Update
Rahul Mamkootathil

ഫയൽ ഫൊട്ടോ

പാലക്കാട്: ബലാത്സംഗ കേസിൽ ഒളിവിൽപോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട്ടെ ഫ്ലാറ്റിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു. സിസിടിവിയുടെ ഡിവിആറിന് ബാക്കപ്പ് കുറവായതിനാൽ അതിജീവിത ഫ്ലാറ്റിലെത്തിയ ദിവസത്തെ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് വിവരം.

Advertisment

പാലക്കാട് എസ്‌പി അടക്കമുള്ള പൊലീസ് സംഘമാണ് രാഹുലിന്റെ ഫ്ലാറ്റിൽ ഇന്ന് പരിശോധന നടത്തിയത്. ഫ്ലാറ്റിനു സമീപത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനാണ് എസ്ഐടിയുടെ നീക്കം. രാഹുലിന്‍റെ ഓഫീസ് സ്റ്റാഫിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം.

Also Read: രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ എല്ലാ ജില്ലകളിലും അന്വേഷണം; അറസ്റ്റ് ചെയ്യാൻ നീക്കം

അതേസമയം, മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിനെ എത്രയും വേഗം അറസ്റ്റു ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസിന്റെ വാദം. എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisment

Also Read: പീഡനക്കേസ്; പരാതിക്കാരിക്കെതിരെ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിൽ, രേഖകൾ കോടതിയിൽ സമർപ്പിച്ചു

പരാതിക്കാരിയുമായി പീഡനം നടന്ന ഫ്‌ളാറ്റിലെത്തി പൊലീസ്  മഹസ്സർ രേഖപ്പെടുത്തിയിരുന്നു. കൂടുതൽ സാക്ഷികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. ലൈംഗിക പീഡന കേസിൽ അതിജീവിതക്കെതിരെ ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ തെളിവുകൾ തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ചിരുന്നു.  സീൽഡ് കവറിലായി ഒമ്പത് തെളിവുകളാണ് കോടതിയിൽ നൽകിയത്. 

Also Read: ലൈംഗിക പീഡനകേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി ബുധനാഴ്ച പരിഗണിക്കും

അതിനിടെ, സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ അതിജീവിത പൊലീസിൽ പരാതി നൽകി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികളുടെ ഗ്രൂപ്പുകളില്‍ നിന്ന് തുടർച്ചയായി സൈബര്‍ ആക്രമണം ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്. പരാതിയിൽ ഓരോ ജില്ലകളിലും കേസെടുക്കാൻ എഡിജിപി നിർദേശം നൽകിയതായാണ് റിപ്പോർട്ട്.

Read More:രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

Rape Cases Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: