/indian-express-malayalam/media/media_files/2025/11/30/rahul-easwar-2025-11-30-18-18-41.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. തിരുവനന്തപുരം സൈബർ പൊലീസാണ് രാഹുൽ ഈശ്വറിനെ അറസ്റ്റു ചെയ്തത്. എആർ ക്യാംപിലെ സൈബർ പൊലീസ് സ്റ്റേഷനിൽ നടന്ന മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് രാഹുലിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്.
രാഹുൽ ഈശ്വർ പരാതിക്കാരിയെ അധിക്ഷേപിക്കുകയും വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി നടപടി. ചോദ്യം ചെയ്യലിന് ഹജരാകാൻ രാഹുലിന്റെ വീട്ടിലെത്തി സൈബർ പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇത് അനുസരിച്ച് ഇന്ന് വൈകീട്ടോടെയാണ് രാഹുൽ എ.ആർ ക്യാമ്പിലെത്തിയത്.
സൈബർ ആക്രമണം രൂക്ഷമായതോടെ രാഹുൽ ഈശ്വർ അടക്കമുള്ളവർക്കെതിരെ അതിജീവിത പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ രാഹുൽ നാലാം പ്രതിയാണെന്നാണ് വിവരം. അതിജീവതയുടെ പരാതിയിൽ ഓരോ ജില്ലകളിലും കേസെടുക്കാൻ എഡിജിപി നിർദേശം നൽകിയിരുന്നു.
Also Read: രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ എല്ലാ ജില്ലകളിലും അന്വേഷണം; അറസ്റ്റ് ചെയ്യാൻ നീക്കം
അതേസമയം, ബലാത്സംഗ കേസിൽ ഒളിവിൽപോയ രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു. സിസിടിവിയുടെ ഡിവിആറിന് ബാക്കപ്പ് കുറവായതിനാൽ അതിജീവിത ഫ്ലാറ്റിലെത്തിയ ദിവസത്തെ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് വിവരം. പാലക്കാട് എസ്‌പി അടക്കമുള്ള പൊലീസ് സംഘമാണ് രാഹുലിന്റെ ഫ്ലാറ്റിൽ ഇന്ന് പരിശോധന നടത്തിയത്. ഫ്ലാറ്റിനു സമീപത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനാണ് എസ്ഐടിയുടെ നീക്കം.
Read More: പീഡനക്കേസ്; പരാതിക്കാരിക്കെതിരെ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിൽ, രേഖകൾ കോടതിയിൽ സമർപ്പിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us