scorecardresearch

രാഹുലിനെ കണ്ടെത്താൻ പുതിയ ക്രൈം ബ്രാഞ്ച് സംഘം; രണ്ടാമത്തെ കേസിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും

അന്വേഷണ വിവരങ്ങൾ രാഹുലിനു ചോരുന്നുവെന്ന നിഗമനത്തിന്‍റെകൂടി അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചതെന്നാണ് റിപ്പോർട്ട്

അന്വേഷണ വിവരങ്ങൾ രാഹുലിനു ചോരുന്നുവെന്ന നിഗമനത്തിന്‍റെകൂടി അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചതെന്നാണ് റിപ്പോർട്ട്

author-image
WebDesk
New Update
Rahul Mamkootathil 04

ഫയൽ ഫൊട്ടോ

Rahul Mamkootathil Case Updates: കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പുതിയ ക്രൈം ബ്രാഞ്ച് സംഘം. അന്വേഷണ വിവരങ്ങൾ രാഹുലിനു ചോരുന്നുവെന്ന നിഗമനത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു.

Advertisment

രാഹുൽ കർണാടകയിൽ തന്നെയാണ് ഒളിവിൽ തുടരുന്നതെന്നാണ് സൂചന. ഒളിവിൽ കഴിയാൻ രാഹുലിന് കോൺഗ്രസിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ഇടതുപക്ഷ പാർട്ടികൾ അടക്കം ആരോപിച്ചിരുന്നു. 11 ദിവസമായിട്ടും രാഹുലിനെ പിടികൂടാൻ സാധിക്കാത്തതിൽ വിമർശനം ശക്തമാകുന്ന സാഹചര്യത്തിൽ എത്രയും വേഗം എംഎൽഎയെ അറസ്റ്റു ചെയ്യാനാണ് പൊലീസിന്റെ നീക്കം.

Also Read: രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ലൈംഗികപീഡന കേസിൽ അറസ്റ്റു തടയാതെ കോടതി

അതേസമയം, രാഹുലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ പരാതിക്കാരിയുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. മൊഴി നൽകാൻ തയാറാണെന്ന് പരാതിക്കാരി അറിയിച്ചിരുന്നു. രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിനു മുന്നിലായിരുന്നു കഴിഞ്ഞ ദിവസം യുവതി പരാതി നൽകിയത്. ഈ പരാതിയാണ് പിന്നീട് പൊലീസിനു കൈമാറിയത്.

കേസിൽ അറസ്റ്റു തടയണമെന്ന രാഹുലിന്റെ ആവശ്യം ഇന്നലെ കോടതി നിരസിച്ചിരുന്നു. ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ അറസ്റ്റു വിലക്കണമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടിരുന്നത്. മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി.

Also Read: അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; രാഹുൽ ഈശ്വറിന് ജാമ്യമില്ല; നിരാഹാര സമരം അവസാനിപ്പിച്ചു

അതിനിടെ, ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി ഇന്നലെ തടഞ്ഞിരുന്നു. കേസ് 15ന് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.  തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതെത്തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്നതുവരെ ഈ കേസിൽ അറസ്റ്റ് പാടില്ലെന്നായിരുന്നു കോടതി ഉത്തരവിട്ടത്. 

Read More: ഗോവയിൽ നിശാ ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർക്ക് ദാരുണാന്ത്യം

Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: