scorecardresearch

ലൈംഗിക പീഡനകേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി ബുധനാഴ്ച പരിഗണിക്കും

ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹർജിയിൽ പറയുന്നത്

ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹർജിയിൽ പറയുന്നത്

author-image
WebDesk
New Update
Rahul Mamkootathil

ചിത്രം: ഇൻസ്റ്റഗ്രാം

തിരുവനന്തപുരം: പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ, മുൻകൂർ ജാമ്യ ഹർജി ബുധനാഴ്ച കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്. ഇന്നലെയാണ് കേസിൽ ജാമ്യം തേടി രാഹുൽ കോടതിയെ സമീപിച്ചത്.

Advertisment

പരാതി നൽകിയ യുവതിയുമായി ദീർഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ് ഹർജിയിൽ രാഹുൽ പറയുന്നത്. എന്നാൽ പീഡനാരോപണം രാഹുൽ നിഷേധിച്ചിട്ടുണ്ട്. ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഹർജിയിൽ പറയുന്നത്. കൂടാതെ യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ് എന്നും അന്വേഷണവുമായി സഹകരിക്കും അത് നേരത്തെ പറഞ്ഞിട്ടുള്ളതാണ് എന്നും ഹർജിയിൽ പറയുന്നു. പൊലീസിൻറെ അതിവേഗ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുലിൻറെ ഹർജിയിലുണ്ട്. 

Also Read: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

അതേസമയം, പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എസിപി വി.എസ് ദിനരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡിസിപി ദീപക് ദിൻകറിന് ആണ് മേൽനോട്ട ചുമതല നൽകിയിരിക്കുന്നത്. സ്പെഷ്യൽ ടീമിനെ ഉടൻ സജ്ജമാക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് പറഞ്ഞു.

Advertisment

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമർശങ്ങളായിരുന്നു എഫ്ഐആറിൽ ഉണ്ടായിരുന്നത്. 2025 മാർച്ച് നാലിന് അതിജീവിതയുടെ ഫ്ളാറ്റിൽ വച്ച് രാഹുൽ മാങ്കൂട്ടത്തിൽ ദേഹോപദ്രവമേൽപിച്ചു, ലൈംഗിക ബന്ധത്തിലേർപ്പെട്ടു. മാർച്ച് 17 ന് ഭീഷണിപ്പെടുത്തി അതിജീവിതയുടെ നഗ്‌നദൃശ്യങ്ങൾ പകർത്തി. ബന്ധം പുറത്തു പറഞ്ഞാൽ ജീവിതം നശിപ്പിക്കുമെന്ന് തുടർച്ചയായി ഭീഷണിപ്പെടുത്തി. അതിജീവിത ഗർഭിണിയാണെന്ന് അറിഞ്ഞും നിരന്തര പീഡനം തുടർന്നു.

Also Read: ലൈംഗിക പീഡനകേസ്; രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യ ഹർജി നൽകി

രാഹുൽ മാങ്കൂട്ടത്തിലിനെ കൂടാതെ സുഹൃത്തും അടൂർ സ്വദേശിയുമായ ജോബി ജോസഫിനെയും പ്രതി ചേർത്തിരുന്നു. 2025 മെയ് 30 ന് തിരുവനന്തപുരം കൈമനത്ത് വച്ച് കാറിൽ കയറ്റി പെൺകുട്ടിക്ക് ഗർഭം അലസിപ്പിക്കാൻ ഗുളിക നൽകിയത് ജോബി ജോസഫെന്നാണ് എഫ്.ഐ.ആറിലെ കണ്ടെത്തൽ. കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയായിരുന്നു. 

Read More: ലൈംഗിക പീഡന പരാതി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്കൗട്ട് നോട്ടീസ്, എംഎൽഎ ഒളിവിലെന്ന് സൂചന

Rape Cases Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: