/indian-express-malayalam/media/media_files/2025/12/03/rahul-mamkootathil-05-2025-12-03-13-36-16.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സെഷൻസ് കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. സെഷന്‍സ് കോടതി ഉത്തരവില്‍ പിഴവുണ്ടെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
യുവതിക്കെതിരായ തെളിവുകള്‍ പരിശോധിച്ചില്ലെന്നും യുവതിയുടെ മൊഴി ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. യുവതി പരാതി നല്‍കിയത് ഏറെ വൈകിയാണെന്നും പൊലീസിന് നല്‍കേണ്ട പരാതി യുവതി മുഖ്യമന്ത്രിക്കാണ് നല്‍കിയതെന്നും രാഹുൽ ചൂണ്ടിക്കാട്ടുന്നു. ഇതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്നും രാഹുൽ ഹർജിയിൽ ആരോപിച്ചു.
Also Read: ഒൻപതാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ
എഫ്ഐആറിൻ്റെയും പരാതിക്കാരിയുടെ മൊഴിയുടേയും പകർപ്പ് പൊലീസ് തനിക്ക് നൽകിയില്ല, വൈകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താതെയാണ് കേസെടുത്തത് തുടങ്ങിയ വാദങ്ങളും രാഹുൽ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും ഹര്‍ജിക്കാരനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജാമ്യ ഹർജിയിൽ ബലാത്സംഗ പരാതിയിലെ സൂപ്രീം കോടതി വിധിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൗഹൃദത്തിലായ ശേഷം ബന്ധം വഷളാവുമ്പോൾ ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്ന ഉത്തരവാണ് ചൂണ്ടിക്കാട്ടിയത്. ഹർജി നാളെ കോടതി പരിഗണിക്കും.
Also Read:രാഹുൽ മാങ്കൂട്ടത്തലിനെതിരെ രണ്ടാമത്തെ കേസ്; ബലാത്സംഗ വകുപ്പ് ചുമത്തി
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കും. വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. ഇതിനിടെ, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും ശ്രമം തുടങ്ങി. അതിസങ്കീർണമായ കേസായതിനാൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് നിഗമനം.
Read More:രാഹുലിന് ഇരട്ട പ്രഹരം; കോൺഗ്രസിൽ നിന്ന് പുറത്താക്കി, എംഎൽഎ സ്ഥാനവും ഒഴിയണമെന്ന ആവശ്യം ശക്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us