/indian-express-malayalam/media/media_files/2025/12/03/rahul-mamkootathil-07-2025-12-03-13-36-16.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് തിരിച്ചടി. മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. അറസ്റ്റു തടയണമെന്ന രാഹുലിന്റെ ആവശ്യം കോടതി നിരസിച്ചു. ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ അറസ്റ്റു വിലക്കണമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടിരുന്നത്.
രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിലാണ് മുൻകൂർ ജാമ്യഹരജി സമർപ്പിച്ചിരുന്നത്. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലാണ് കഴിഞ്ഞ ദിവസം യുവതിയുടെ പരാതിയെത്തിയത്. പരാതിക്കാരിയുടെ മൊഴി ഉൾപ്പെടെ ലഭിച്ച ശേഷമാകും ജാമ്യം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക എന്നാണ് വിവരം. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയിൽ ഉയർത്തിയത്.
Also Read: രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; ബലാത്സംഗ കേസിൽ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി
അതേസമയം, ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി ഇന്ന് തടഞ്ഞിരുന്നു. കേസ് 15ന് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതെത്തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി പറയുന്നത്. വിശദ വാദം കേള്‍ക്കേണ്ടതുണ്ടെന്നും കേസ് ഡയറി പരിശോധിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നുമാണ് എംഎല്‍എ ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. പരാതിക്കാരിയുമായി അടുപ്പത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരാതിക്കാരി വിവാഹിതയായിരുന്നുവെന്നും ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുകയായിരുന്നുവെന്നും തനിക്ക് അറിയാമായിരുന്നു. അതിനാല്‍ വോയ്‌സ് ക്ലിപ്പുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട പരാതി ഇപ്പോള്‍ ഉന്നയിക്കേണ്ടതില്ലെന്നുമായിരുന്നു രണ്ട് പേരും തീരുമാനമെടുത്തത്. എന്നാല്‍ താനൊരു രാഷ്‌ട്രീയ പ്രവര്‍ത്തകനായത് കൊണ്ട് മാധ്യമങ്ങള്‍ തനിക്കെതിരെ വ്യാപക പ്രചാരണം നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു.
Read More: തദ്ദേശ പോര്; കൊട്ടിക്കലാശത്തിന് ഒരുനാൾ മാത്രം ബാക്കി, വോട്ടുറപ്പിച്ച് മുന്നണികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us