scorecardresearch

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം, അറസ്റ്റിനുള്ള വിലക്ക് നീട്ടി

നേരത്തെ ഈ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്

നേരത്തെ ഈ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്

author-image
WebDesk
New Update
Rahul Mamkootathil 06

രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടി. ജനുവരി ഏഴുവരെ അറസ്റ്റിനുള്ള വിലക്ക് തുടരും. നേരത്തെ ഈ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ തീർപ്പാകുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി ഇന്നുവരെയാണ് നീട്ടിയിരുന്നത്. 

Advertisment

Also Read: മതവികാരം വ്രണപ്പെടുത്തി; 'പോറ്റിയെ കേറ്റിയേ' പാട്ടിനെതിരായ പരാതിയിൽ കേസെടുത്ത് പൊലീസ്

താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നുമാണ് രാഹുൽ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിൽ അറിയിച്ചിട്ടുള്ളത്. പരാതിക്കാരി വിവാഹിതയായിരുന്നുവെന്നും ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുകയായിരുന്നുവെന്നും തനിക്ക് അറിയാമായിരുന്നു. പരാതിക്കാരിയുമായി അടുപ്പത്തിലായിരുന്നു. തനിക്കെതിരെ ഉയര്‍ന്ന പരാതി എതിര്‍പാര്‍ട്ടിക്കാര്‍ നന്നായി മുതലെടുത്തു. ഇതോടെ പരാതിക്കാരി തന്നെ തള്ളി പറഞ്ഞു. സംഭാഷണത്തിന്‍റെ വിവരങ്ങള്‍ തന്‍റെ പക്കലുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Also Read: ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെ അറസ്റ്റു ചെയ്ത് എസ്‌ഐടി

രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിനു മുന്നിലായിരുന്നു യുവതി പരാതി നൽകിയത്. എന്നാൽ, പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയിൽ ഉയർത്തിയത്. 

Also Read: വോട്ടെടുപ്പ് മാറ്റിവച്ച വാർഡുകളിൽ ജനുവരി 12ന് തിരഞ്ഞെടുപ്പ്

രണ്ടു ബലാത്സംഗ കേസുകളിലായി 15 ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി രാഹുൽ പാലക്കാട് എത്തിയിരുന്നു. രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവധിച്ചതിനു പിന്നാലെയാണ് രാഹുൽ വോട്ടു ചെയ്യാനെത്തിയത്. 

Read More: 'കർമ്മയോദ്ധ'യുടെ തിരക്കഥ മേജർ രവിയുടേതല്ല; 30 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: