കൊച്ചി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നാളെ നഗരത്തില്‍ ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് 2.00 മണി മുതല്‍ വൈകീട്ട് 06.30 വരെ കൊച്ചി സിറ്റി പരിധിയില്‍പ്പെട്ട മുട്ടം , കണ്ടെയ്‌നര്‍ റോഡ് ബോള്‍ഗാട്ടി, ഗോശ്രീ ഒന്നാം പാലം, പരമാര റോഡ്, ഷണ്‍മുഖം റോഡ്, എബ്രഹാം മാടമാക്കല്‍ റോഡ് എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിംഗ് നിരോധനവും ഉണ്ടായിരിക്കുന്നതാണ്.

ഈ സമയങ്ങളില്‍ റോഡ് ഉപയോഗിക്കുന്നവര്‍ യാത്രാസമയം സൗകര്യപ്രദമായി ക്രമീകരിക്കേണ്ടതാണ്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ പാര്‍ക്കിംഗിനായി നിശ്ചയിച്ചിട്ടുളള കലൂര്‍ സ്റ്റേഡിയം,മണപ്പാട്ടിപ്പറമ്പ് ,ചാത്യാത്ത് റോഡ്, എറണാകുളത്തപ്പന്‍ ഗ്രൗണ്ട്,ഫോര്‍ഷോര്‍ റോഡ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തകരെ ഇറക്കേണ്ടതും മേല്‍ സൂചിപ്പിച്ച സ്ഥളങ്ങളില്‍ത്തന്നെ പാര്‍ക്കിംഗ് ചെയ്യേണ്ടതുമാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.