/indian-express-malayalam/media/media_files/uploads/2019/08/Rahul-Gandhi-Kalpatta.jpg)
കല്‍പ്പറ്റ: ദുരന്ത മേഖലയില്‍ നിന്ന് രാഷ്ട്രീയം പറയാനില്ലെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. വയനാട്ടിലെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷമാണ് രാഹുലിന്റെ പ്രതികരണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ക്യാംപ് നടത്തിപ്പും രാഹുല്‍ ഗാന്ധി വിലയിരുത്തി. അതിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
Kerala: Congress leader & Lok Sabha MP from Wayanad, Rahul Gandhi, met the District Collector of Wayanad, AR Ajayakumar, to review the flood situation in the constituency. #KeralaFloodspic.twitter.com/OIRjoSeoR6
— ANI (@ANI) August 12, 2019
വയനാട്ടിലും കേരളത്തിലും അടിയന്തരമായി സര്‍ക്കാര്‍ സഹായം എത്തണമെന്ന് രാഹുല്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നിച്ച് നില്‍ക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
Read Also: രാഹുല്‍ ഗാന്ധി പുത്തുമലയില്‍ ; നാലാം ദിവസവും തിരച്ചില്‍ തുടരുന്നു
വയനാട്ടിൽ ഉരുൾപൊട്ടിയ പുത്തുമലയിൽ രാഹുൽ ഗാന്ധി സന്ദർശിച്ചു. ദുരന്തത്തിന്റെ തീവ്രത നേരിട്ട് മനസിലാക്കിയ രാഹുൽ ഉരുൾപൊട്ടി പാറയും മണ്ണും ഒലിച്ചെത്തിയ പ്രദേശത്ത് എത്തി. ദുരന്തഭൂമി കാണാൻ പ്രത്യേക സ്ഥലം സുരക്ഷ ജീവനക്കാർ ഒരുക്കിയിരുന്നെങ്കിലും രാഹുൽ ഇതു അവഗണിക്കുകയായിരുന്നു. വയനാട് ജില്ലാ കലക്ടർ എ.ആർ.അജയകുമാറുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കേരളം ഒറ്റക്കെട്ടായാണ് ദുരന്തത്തെ നേരിടുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാവരും ഒപ്പമുണ്ടാകുമെന്ന് ദുരിതബാധിതരോട് പറയേണ്ട സമയമാണിതെന്നും മറ്റ് വിഷയങ്ങൾക്കൊന്നും പ്രാധാന്യമില്ലന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മഴക്കെടുതിയില്‍ തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിലും വീടുകള്‍ ശുചിയാക്കുന്നതിലും ചികിത്സയിലും എല്ലാ വിധ സഹായങ്ങളുമുണ്ടാകുമെന്ന് രാഹുല്‍ പറഞ്ഞു. ഇതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല, എല്ലാ മനുഷ്യരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.