സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ രാഹുൽ ഗാന്ധി സന്ദർശിച്ചു

അര മണിക്കൂറിലേറെ സമയം സമരപ്പന്തലിൽ ചിലവഴിച്ച രാഹുൽ ഉദ്യോഗാർത്ഥികളോട് ചർച്ച നടത്തി

aishwarya kerala yatra, Rahul Gandhi, Congress, Ramesh Chennithala, Kerala Gold Smuggling Case, cpim, cpm, bjp, രാഹുൽ ഗാന്ധി, കോൺഗ്രസ്, ഐശ്വര്യ കേരള യാത്ര, രമേശ് ചെന്നിത്തല, left government, ഇടത് സർക്കാർ, സിപിഎം, ബിജെപി, ചെന്നിത്തല, രമേശ് ചെന്നിത്തല, PSC Protest, Kerala PSC, Kerala Government, LDF, CPO Rank List, പിഎസ്‌സി പ്രതിഷേധം, പിഎസ്‌സി സമരക്കാർ, എൽഡിഎഫ്, സിപിഒ റാങ്ക് ലിസ്റ്റ്, ie malayalam

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർഥികളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. തിരുവന്തപുരത്ത് ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തതിന് പിറകെയാണ് രാഹുൽ ഉദ്യോഗാർഥികളെ സമരപ്പന്തലിലെത്തി സന്ദർശിച്ചത്. അര മണിക്കൂറിലേറെ സമയം സമരപ്പന്തലിൽ ചിലവഴിച്ച രാഹുൽ ഉദ്യോഗാർത്ഥികളോട് ചർച്ച നടത്തി. സംസ്ഥാന കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പം സമരപ്പന്തലിലെത്തിയിരുന്നു.

ഉദ്യോഗാർത്ഥികൾ ഈ മാസം 20ന് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് ചർച്ചയ്ക്ക് ശേഷം ഉദ്യോഗാർത്ഥികൾ പറഞ്ഞത്. രേഖാമൂലം ഉത്തരവ് സർക്കാരിൽ നിന്ന് ലഭിക്കുമെന്ന് കരുതുന്നതായും അവർ വ്യക്തമാക്കി. സമാധാനപരമായി സമരം തുടരുമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞിരുന്നു. ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായി തീരുമാനമുണ്ടാകുമെന്നാണ് സൂചന.

Read More: ചർച്ചയിലുന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു; സമാധാനപരമായി സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികൾ

കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ ഉദ്യോഗാർത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട്  സംസ്ഥാന സർക്കാരിനെതിരെ രാഹുൽ ആഞ്ഞടിച്ചിരുന്നു. കേരളത്തിൽ സിപിഎം കൊടി പിടിക്കുന്നവർക്ക് എന്ത് സ്വർണക്കടത്ത് വേണമെങ്കിലും നടത്താൻ കഴിയുന്ന സാഹചര്യമാണെന്നും അവർക്ക് എന്ത് ജോലി വേണമെങ്കിലും ലഭിക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു.

” ഇടത് സർക്കാർ പറയുന്നത് അവർ കേരളത്തെ ഏറ്റവും മികച്ചതാക്കും എന്നാണ്. എന്നാൽ ആർക്കാണ് അത് ഏറ്റവും മികച്ചതാവുന്നതെന്നതാണ് ചോദ്യം. കേരളത്തിലെ ജനങ്ങൾക്കാണോ ഇടത് സംഘടനകൾക്കാണോ മികച്ചതാവുന്നത്. നിങ്ങൾ അവരുടെ ആളാണെങ്കിൽ ഏത് ജോലിയും നിങ്ങൾക്ക് ലഭ്യമാണ്. നിങ്ങൾ അവരുടെ കൊടി പിടിക്കുകയാണെങ്കിൽ ഏത് അളവിലുള്ള സ്വർണക്കള്ളക്കടത്തും നടത്താം. നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ആ ജോലി ചെയ്യാനാവും.
പക്ഷേ ഇതൊന്നുമല്ലാത്ത ഒരു മലയാളിയാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് സെക്രട്ടറിയേറ്റിന്റെ മുന്നിലിരുന്ന് പോരാടേണ്ടി വരും,” രാഹുൽ പറഞ്ഞു.

Read More: സംസ്ഥാനത്ത് സിപിഎം കൊടി പിടിക്കുന്നവർക്ക് എന്തും ചെയ്യാവുന്ന അവസ്ഥ; നേട്ടങ്ങളെല്ലാം ഇടത് സംഘടനകൾക്ക്: രാഹുൽ ഗാന്ധി

“സ്വജനപക്ഷപാതം എതിരിടാൻ ഒരു വഴിയേ ഉള്ളൂ, അതാണ് നിരാഹാര സത്യാഗ്രഹം. നിരാഹാര സത്യാഗ്രഹം കെടക്കുന്നവർ മരിക്കാൻ പോയാലും ഇവിടത്തെ മുഖ്യമന്ത്രിക്ക് ഒരു ആകുലതയുമുണ്ടാവില്ല, അദ്ദേഹം നിങ്ങളോട് സംസാരിക്കാൻ വരില്ല. എന്തുകൊണ്ടാണ്. നിരാഹാര സത്യാഗ്രഹം കിടക്കുന്നവരും മരിക്കാൻ പോവുന്നവരും ഇടത് സംഘടനക്കാരല്ല എന്ന ഒറ്റക്കാരണം കൊണ്ട്. ആ ചെറുപ്പക്കാർ ഇടത് പ്രവർത്തകരയിരുന്നെങ്കിൽ മുഖ്യമന്ത്രി അവരോട് സംസാരിക്കുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. അവർക്ക് അർഹതയില്ലാത്ത ജോലിയും നൽകുമായിരുന്നു. കേരളത്തിലെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും അഹിംസാപരമായി സമരം ചെയ്യുമ്പോൾ അവരെ അടിച്ചമർത്തുകയാണ്. നിങ്ങളുടെ അക്രമത്തെ ഞങ്ങൾക്ക് ഭയമില്ല,” രാഹുൽ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi visits psc rank holders strike

Next Story
Bigg Boss Malayalam 3: പൊട്ടിത്തെറിച്ച് റംസാൻ; വെറുതെ തിളയ്ക്കണ്ടെന്ന് ഋതു, ബിഗ് ബോസ് മത്സരാർഥികൾ നേർക്കുന്നേർ
The moderation of comments is automated and not cleared manually by malayalam.indianexpress.com