തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയും വിഴിഞ്ഞവും നി​​​യു​​​ക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. കാണാതായവരുടെ കുടുംബത്തിനൊപ്പം എല്ലാ സഹായവും നൽകി ഉണ്ടാകുമെന്ന് അദ്ദേഹം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പുനൽകി. ദുരന്തങ്ങളിലെ നഷ്ടം ഇല്ലാതാക്കാൻ തങ്ങൾക്കു ആകില്ല, പക്ഷേ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും രാഹുൽ പൂന്തുറയിൽ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷം രാഹുൽ ഗാന്ധി ഇതാദ്യമായി ഇന്ന് കേരളത്തിലെത്തുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് സംഘടിപ്പിച്ച പടയൊരുക്കത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണ് രാഹുൽ എത്തിയത്. .
2.50ന് തിരുവനന്തപുരത്തെത്തുന്ന രാഹുൽ മാസ്‌കറ്റ് ഹോട്ടലിലെ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകീട്ട് 3.40ന് തൈക്കാട് പൊലീസ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ബേബിജോണ്‍ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യും.

വൈകീട്ട് അഞ്ചിന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് പടയൊരുക്കത്തി​ന്റെ സമാപനസമ്മേളനം. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തശേഷം രാത്രി എട്ടുമണിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും. പടയൊരുക്കം സമാപന സമ്മേളനത്തില്‍ ഒരു ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും. നേരത്തേ ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടി ഇന്നത്തേക്ക് മാറ്റിവെച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ