കൊല്ലം: തങ്കശ്ശേരിയില്‍ മത്സ്യത്തൊഴിലാളികളോട് നേരിട്ട് സംവദിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. യുഡിഎഫ് പ്രകടന പത്രികയിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് രാഹുൽ പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ കഴിയും വിധം പരിഹരിക്കാൻ ശ്രമിക്കും. പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും രാഹുൽ വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികളുമായി നിരന്തരം ആശയവിനിമയം നടത്തി അവരുടെ ആവശ്യങ്ങൾ മനസിലാക്കാൻ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നികുതി പിൻവലിക്കണമെന്ന ആവശ്യം യുഡിഎഫ് പ്രകടന പത്രികയിൽ ഉണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി.
Shri @RahulGandhi joined the fishermen of Kollam as they toiled for the morning catch on the high-sea.#KeralaWithRahulGandhi pic.twitter.com/etXe1v3Nhu
— Congress (@INCIndia) February 24, 2021
ദിനംപ്രതി വര്‍ധിക്കുന്ന ഇന്ധന വില ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി. മത്സ്യത്തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ ഫലം കൊണ്ടുപോകുന്നത് മറ്റുചിലരാണ്. മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തെ താന്‍ ആരാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാനാകില്ല. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ ഉണ്ടാകുമെന്നും മത്സ്യത്തൊഴിലാളികള്‍ക്കുമേല്‍ ചുമത്തുന്ന നികുതിയില്‍ അഞ്ച് ശതമാനം ഇളവ് അനുവദിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികൾക്കായി മാത്രമുള്ള മന്ത്രാലയം കേന്ദ്രത്തിലില്ല. അവർക്കൊപ്പം കടലിൽ സമയം ചിലവിട്ടതോടെ തൊളിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാൻ തനിക്ക് സാധിച്ചെന്ന് പറഞ്ഞ രാഹുൽ തൊഴിലാളികളുടെ വിഷമങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു.
കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി കടല്‍ യാത്ര ചെയ്തു. വാടി തുറമുഖത്ത് നിന്നാണ് അദ്ദേഹം കടലിലേക്ക് പോയത്. വാടി ഹാര്‍ബറില്‍ നിന്ന് മത്സ്യ ബന്ധന ബോട്ടിലാണ് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി സഞ്ചരിച്ചത്. രാഹുല്‍ കടല്‍ യാത്ര ചെയ്തത് മത്സ്യത്തൊഴിലാളികളുടെ യാതനകള്‍ മനസിലാക്കാനായാണ്. രാഹുല്‍ കൊല്ലത്ത് എത്തിയത് ഇന്നലെയായിരുന്നു.