‘ഈ കാഴ്ച്ചയ്ക്ക് പിന്നില്‍ നിങ്ങളുടെ പ്രയത്നമാണ്’; കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

ദുബായിലെ പരിപാടി ക്ക് വേണ്ടി അക്ഷീണമായി പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ദുബായിലെ പരിപാടി വന്‍ വിജമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കോണ്‍ഗ്രസിന്റെ കേരള ഘടകത്തിന് നന്ദി പറഞ്ഞ് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദുബായിലെ പരിപാടി ക്ക് വേണ്ടി അക്ഷീണമായി പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ‘ദുബായിലെ പരിപാടി ഒരു വലിയ വിജയമാക്കാന്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരോടും നന്ദി രേഖപ്പെടുത്തുന്നു. പ്യത്യേകിച്ച് ദുബായ് സ്റ്റേഡിയത്തില്‍ നടന്ന വമ്പിച്ച റാലി വിജയമാക്കിയതിന് നന്ദി. കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തേയും വലന്റിയര്‍മാരേയും ഈ അവസരത്തില്‍ പ്രത്യേകം ഓര്‍ക്കുന്നു,’ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

യുഎഇയുടെ പുരോഗതിയില്‍ ഇന്ത്യക്കാരുടെ പങ്ക് വലുതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജബർ അലി ലേബർ കോളനിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ ആയിരങ്ങളാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒന്നിച്ച് കൂടിയത്.

തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേട്ട രാഹുല്‍ ഗാന്ധി പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തൊഴിലാളികള്‍ക്ക് ഒപ്പം എന്നും കോണ്‍ഗ്രസ് ഉണ്ടാകുമെന്നും തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. ‘നി​ങ്ങ​ളാ​ണ് ഈ ​നാ​ട് നി​ർ​മി​ച്ച​ത്. ദുബായ് ന​ഗ​ര​വും ഇ​വി​ട​ത്തെ വ​ലി​യ വ​ലി​യ കെ​ട്ടി​ട​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​വും മെ​ട്രോ​യു​മെ​ല്ലാം നി​ർ​മി​ക്കാ​ൻ നി​ങ്ങ​ളാ​ണ് വി​യ​ർ​പ്പൊ​ഴു​ക്കി​യ​ത്, നി​ങ്ങ​ളു​ടെ ര​ക്ത​വും സ​മ​യ​വു​മാ​ണ് ഇ​തി​നാ​യി ചെ​ല​വി​ട്ട​ത്. ഈ ​മ​ഹാ​രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കാ​ൻ പ​ങ്കു​വ​ഹി​ച്ച നി​ങ്ങ​ളോ​രോ​രു​ത്ത​രെ​യും ഇ​ന്ത്യ​ൻ ജ​ന​ത​ക്കു​വേ​ണ്ടി ഞാ​ൻ അ​ഭി​വാ​ദ​നം ചെ​യ്യു​ന്നു,’ രാ​ഹു​ൽ​ഗാ​ന്ധി പറഞ്ഞു.

‘ഞാ​ൻ വ​ന്ന​ത് മ​ൻ കീ ​ബാ​ത്ത് പ​റ​യാ​ന​ല്ല, നി​ങ്ങ​ളെ മ​ന​സ്സു തു​റ​ന്ന് കേ​ൾ​ക്കാ​നാണ്. നി​ങ്ങ​ളു​ടെ ഉ​ള്ളി​ലു​ള്ള​ത് എ​ന്നോ​ടു തു​റ​ന്നു​പ​റ​യാ​ൻ ഭ​യ​പ്പാ​ട് വേ​ണ്ട, ആ​വും​വി​ധ​മെ​ല്ലാം നി​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ഞാ​നും എ​​​െൻറ പ്ര​സ്ഥാ​ന​വു​മു​ണ്ടാ​വും. രാ​ജ്യ​ത്ത് പോ​ർ​മു​ഖം തു​റ​ന്നു ക​ഴി​​ഞ്ഞു. നി​ങ്ങ​ളെ​ല്ലാം ഒ​പ്പം വേ​ണം. നാം ​വി​ജ​യി​ക്കാ​ൻ പോ​കു​ക​യാ​ണെന്നും രാഹുല്‍ പറഞ്ഞു. ഓവ​ർ​സീ​സ് ഇ​ന്ത്യ​ൻ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ് ഡോ. ​സാം പി​ത്രോ​ഡ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​രും രാ​ഹു​ലി​നൊ​പ്പം വേ​ദി പ​ങ്കി​ട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi thanks for everyone behind the success of dubai programs

Next Story
Kerala Karunya Lottery KR 379 Result Today: കേരള കാരുണ്യ KR 379 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്kerala lottery result, kerala lottery result today,കേരള, സംസ്ഥാന ഭാഗ്യക്കുറി, kerala lottery results, karunya lottery, karunya lottery result,ഫലം , ഇന്ന് karunya lottery kr 379 result, kr 379, kr 379 lottery result, kr379, kerala lottery result kr 379, kerala lottery result kr 379 today, kerala lottery result today, kerala lottery result today karunya, kerala lottery result karunya, kerala lotteryresult karunya kr 379, karunya lottery kr 379 result today, karunya lottery kr 379 result today live, ie malayalam,കേരള ഭാഗ്യക്കുറി, കേരള സംസ്ഥാന ഭാഗ്യക്കുറി, കാരുണ്യ ഭാഗ്യക്കുറി , KR-379, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com