കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കരുതുന്നില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിനോട് കാണിക്കുന്ന സ്നേഹം അദ്ദേഹം കേരളത്തോട് കാണിക്കില്ലെന്നും രാഹുല്‍ തുറന്നടിച്ചു. വയനാട് ലോക്സഭാ മണ്ഡല പര്യടനത്തിന്റെ ഭാഗമായി ഈങ്ങാംപുഴയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേയും മറ്റുള്ളവയേയും കേന്ദ്ര സര്‍ക്കാര്‍ വേര്‍തിരിച്ച് കാണുന്നു. ഉത്തര്‍പ്രദേശിന് നല്കുന്ന പരിഗണന കേരളത്തിന് പ്രധാനമന്ത്രി നല്‍കില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന പരിഗണന സിപിഎമ്മോ കോണ്‍ഗ്രസോ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മോദി നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
‘കോണ്‍ഗ്രസ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാത്രമല്ല മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരും തനിക്കു വേണ്ടി വോട്ടു ചെയ്തു. അതുകൊണ്ടു തന്നെ വയനാട് മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാക്ക് വേണ്ടിയും എം.പി എന്ന നിലയില്‍ തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ഇടത് എം.എല്‍.എ തന്നെ കാണാനെത്തിയത് ഏറെ സന്തോഷമുണ്ടാക്കിയെന്നും രാഹുല്‍ പറഞ്ഞു.
Read More: ‘വയനാട് എംപിയുടെ നന്ദി പ്രകടനം’; രാഹുല്‍ മണ്ഡല പര്യടനം തുടരുന്നു
മൂന്നു ദിവസമായി തുടരുന്ന രാഹുലിന്റെ വയനാട് സന്ദര്‍ശനം ഇന്ന് അവസാനിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വോട്ടർമാർക്ക് നന്ദി പറയാനായി സ്വന്തം മണ്ഡലത്തിൽ എത്തിയ രാഹുൽ ഗാന്ധിക്ക് ആവേശകരമായ സ്വീകരണമാണ് വയനാട് നൽകിയത്. കനത്ത മഴയെ പോലും അവഗണിച്ച് രാഹുൽ ഗാന്ധിയെ കാണാൻ ആയിരങ്ങളാണ് എത്തുന്നത്.
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടും പ്രാദേശിക വിഷയങ്ങളിൽ ചർച്ച നടത്തിയും വയനാടിന്റെ എംപിയായി മാറി രാഹുൽ ഗാന്ധി മണ്ഡലത്തിൽ പര്യടനം തുടരുകയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നത് മുതൽ വയനാടിന് വേണ്ടി ഇടപെടലുകൾ നടത്തുന്നുണ്ട് നിയുക്ത എംപി. വയനവാട്ടിൽ ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച രാഹുൽ ഗാന്ധി കർഷക ആത്മഹത്യകളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.