അധികാരത്തിലെത്തിയാല്‍ വനിതാ സംവരണം കൊണ്ടുവരും, മോദി ഇന്ത്യയെ രണ്ട് കഷ്ണമാക്കാന്‍ ആഗ്രഹിക്കുന്നു: രാഹുല്‍

സമ്പന്നരായ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് മോദി മിനിമം വേതനം ഉറപ്പാക്കിയതെന്നും രാഹുല്‍ ഗാന്ധി

rahul gandhi against modi, india election, ഇന്ത്യൻ തിരഞ്ഞെടുപ്പ്, വോട്ടിങ് യന്ത്രം,inda news, വാർത്ത,iemalayalam

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസിന്‍റെ കേരളത്തിലെ പ്രചാരണങ്ങൾക്ക് രാഹുൽ ഗാന്ധി തുടക്കം കുറിച്ചു. കൊച്ചിയിൽ പതിനായിരങ്ങളെ സാക്ഷിയാക്കി കോണ്‍ഗ്രസ് നേതൃസംഗമം രാഹുൽ ഉദ്ഘാടനം ചെയ്തു. 2019ല്‍ അധികാരത്തില്‍ എത്തിയാല്‍ വനിതാ സംവരണ ബില്‍ ലോക്സഭയില്‍ പാസാക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ‘കൂടുതല്‍ വനിതകളും യുവാക്കളും സ്ഥാനാര്‍ത്ഥികളാകുമെന്ന് ഉറപ്പാക്കും. കൂടുതല്‍ വനിതകളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരും. ഈ വേദിയില്‍ തന്നെ കുറച്ച് വനിതാ നേതാക്കള്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

‘രാജ്യത്തെ രണ്ട് കഷണമാക്കി വിഭജിക്കാനാണ് മോദി ആഗ്രഹിക്കുന്നത്. ഇന്ത്യയെ രണ്ടാക്കി ഒന്ന് സമ്പന്നന്മാര്‍ക്കും, മറ്റൊന്ന് പാവപ്പെട്ടവരും ഉള്‍പ്പെടുന്ന ഇന്ത്യയും ആക്കാനാണ് ശ്രമം. അദ്ദേഹത്തിന്റെ ബിസിനസ് സുഹൃത്തുക്കള്‍ക്കായി കോടിക്കണക്കിന് രൂപയാണ് മോദി ചെലവഴിച്ചത്. എന്നാല്‍ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി നയാപൈസ ചെലവഴിച്ചില്ല. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. താത്കാലികമായ ലാഭത്തിന് വേണ്ടിയുളള രാഷ്ട്രീയമല്ല കോണ്‍ഗ്രസ് ഉദ്ദേശ്യം, പക്ഷെ പുരോഗതിയുടെ രാഷ്ട്രീയമാണ് ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്തെ ജനങ്ങളെ ഒന്നിച്ച് നിര്‍ത്തിയുളള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യയുടെ പ്രധാനപ്പെട്ട അഞ്ച് വര്‍ഷമാണ് മോദി നശിപ്പിച്ചത്. ഒന്നിന് പിറകെ ഒന്നായി കളളം പറഞ്ഞു. ഓരോ 24 മണിക്കൂറിലും യുവാക്കള്‍ക്ക് തൊഴില്‍ സാധ്യത വാഗ്‌ദാനം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ നാടകങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വ്യവസായി സുത്തുക്കള്‍ക്കാണ് മോദി സഹായം ചെയ്തത്. ഞങ്ങള്‍ ഇവിടെ മോദി ചെയ്തത് പോലെ രണ്ട് ഭാരതത്തെ സൃഷ്ടിക്കില്ല. ഒരു ഇന്ത്യയായി കോണ്‍ഗ്രസ് പരിരക്ഷിക്കും. സമ്പന്നരായ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് മോദി മിനിമം വേതനം ഉറപ്പാക്കിയത്. പക്ഷെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും കോണ്‍ഗ്രസ് മിനിമം വേതനം ഉറപ്പാക്കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഇന്ത്യയിലെ എല്ലാ ഉന്നത സ്ഥാപനങ്ങളേയും മോദി സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമം നടത്തുകയാണ്. നരേന്ദ്ര മോദിയും അമിത് ഷായും സുപ്രീം കോടതി ജഡ്ജിമാരെ പ്രവര്‍ത്തിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്ന് ആരോപിക്കുന്നു. എന്തിനാണ് സിബിഐ ഉദ്യോഗസ്ഥനെ പാതിരാത്രി മാറ്റിയത്. അദ്ദേഹത്തെ അധികാരത്തില്‍ എത്തിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും സിബിഐ ഡയറക്ടറെ മാറ്റി. വിമാനം ഉണ്ടാക്കി പരിചയം ഇല്ലാത്ത അനില്‍ അംബാനിക്ക് എന്തിനാണ് കരാര്‍ കൊടുത്തതെന്ന് മോദി വ്യക്തമാക്കണം. എങ്ങനെയാണ് കുറഞ്ഞ വിലയുളള വിമാനത്തിന് അത്രയും തുക നല്‍കിയതെന്ന് വെളിപ്പെടുത്തണം. ഇതിന്റെ ഉത്തരം ഒന്ന് മാത്രമേയുളളൂ, നമ്മുടെ പ്രധാനമന്ത്രി അഴിമതിക്കാരനാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

‘സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് അവരുടെ തന്നെ ആളുകള്‍ക്ക് വേണ്ടി പരസ്യം നല്‍കാനാണ്. മനുഷ്യനിര്‍മ്മിതമായ വലിയൊരു പ്രളയമാണ് ഉണ്ടായത്. കേരളം ഒരുമിച്ച് നിന്ന് അതിനെ നേരിട്ടത് നമ്മള്‍ കണ്ടു. നമ്മുടെ പ്രവാസികളും ലോകത്തെ എല്ലായിടത്തുളള മലയാളികളും ഈ പ്രയാസകാലത്ത് ഒരുമിച്ച് നിന്നു. കേരളത്തിലെ സര്‍ക്കാര്‍ കേരളത്തെ പുനര്‍നിർമ്മിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. സിപിഎമ്മും ബിജെപിയും കേരളത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. സ്ത്രീകളുടെ അവകാശത്തെ കോണ്‍ഗ്രസ് ബഹുമാനിക്കുന്നു. അതേസമയം, പാരമ്പര്യത്തേയും ആചാരത്തേയും കോണ്‍ഗ്രസ് ബഹുമാനിക്കുന്നു. പക്ഷെ അക്രമരാഷ്ട്രീയത്തെ പിന്തുണയ്ക്കില്ല. സംസ്ഥാനത്തെ ചെറുപ്പക്കാര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി എന്താണ് ചെയ്തതെന്ന് മോദിയോട് ചോദിക്കുന്ന അതേ ചോദ്യം കേരള മുണ്യമന്ത്രിയോടും ചോദിക്കുന്നു. ജോലി എവിടെ? വികസനം എവിടെ? അടിസ്ഥാന സൗകര്യങ്ങള്‍ എവിടെ,’ രാഹുല്‍ ഗാന്ധി ചോദിച്ചു. ദുബായില്‍ തനിക്ക് കിട്ടിയ സ്വീകരണത്തിനും അദ്ദേഹം മലയാളികളോട് നന്ദി പറഞ്ഞു.

Web Title: Rahul gandhi slams at pm narendra modi in kochi

Next Story
പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്ത്; നിലപാട് തിരുത്തി രാജകുടുംബംബി നിലവറ തുറക്കണം, Open B Shelf, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, Sri Padmanabha Swami temple, Assets of Padmanabha swami temple, പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്ത്, സുപ്രീം കോടതി, Supreme Court, അമിക്കസ് ക്യുറി
The moderation of comments is automated and not cleared manually by malayalam.indianexpress.com