scorecardresearch
Latest News

‘വൈകാതെ നേരിൽ കാണാം’; വയനാട്ടുകാരോട് രാഹുൽ ഗാന്ധി

വയനാട്ടിലെ വോട്ടർമാരെ നേരിൽ കാണാനും നന്ദിയറിയിക്കാനും വൈകാതെ നാട്ടിലെത്തുമെന്നും രാഹുൽ ഗാന്ധി

Rahul Gandhi, രാഹുല്‍ ഗാന്ധി, Congress, കോണ്‍ഗ്രസ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, RESIGNATION, രാജി സന്നദ്ധത, IE MALAYALAM, ഐഇ മലയാളം

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിച്ച വയനാട്ടിലെ വോട്ടർമാർക്ക് നന്ദിയറിയിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. വയനാട്ടിലെ വോട്ടർമാരെ നേരിൽ കാണാനും നന്ദിയറിയിക്കാനും വൈകാതെ നാട്ടിലെത്തുമെന്നും രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്.

“റെക്കോർഡ് ഭൂരിപക്ഷത്തോടെ എന്നെ വിജയിപ്പിച്ച എന്റെ പ്രിയപ്പെട്ട വോട്ടർമാരോട് നന്ദി അറിയിക്കുന്നതിനും യു ഡി എഫ് പ്രവർത്തകരെ നേരിൽ കാണുന്നതിനും ഉടൻ മണ്ഡലത്തിലെത്തും. വൈകാതെ നേരിൽ കാണാം.” രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

നാലേ കാല്‍ ലക്ഷത്തിനുമേൽ വോട്ടി​​ന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ നിന്ന് ജയിച്ചത്. ഇന്ത്യയിൽതന്നെ ഏറ്റവുമുറച്ച കോൺഗ്രസ്​ അനുകൂല മണ്ഡലങ്ങളിലൊന്നായ വയനാട്ടിൽ മത്സരിക്കാനെത്തിയ രാഹുലിനെ സംസ്​ഥാനത്തെ തെരഞ്ഞെടുപ്പ്​ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം സമ്മാനിച്ചാണ്​ വയനാട്​ വരവേറ്റത്​. ഹിന്ദി ബെൽറ്റിൽ ആഞ്ഞുവീശിയ ബി.ജെ.പി തരംഗത്തിനിടയിൽ സ്​ഥിരം മണ്ഡലമായ ഉത്തർപ്രദേശിലെ അമേത്തിയിൽ തിരിച്ചടിയേറ്റതോടെ ഇനി അഞ്ചുവർഷക്കാലം രാഹുൽ വയനാടി​ന്റെ ജനപ്രതിനിധിയായിരിക്കും.

തെരഞ്ഞെടുപ്പ്​ ചരിത്രത്തിൽ 4,31,770 വോട്ടി​​ന്റെ റെക്കോഡ് ഭൂരിപക്ഷം രാഹുലിന്​ സമ്മാനിച്ച വയനാട്​ മണ്ഡലം തുടർച്ചയായ മൂന്നാം തവണയും യു.ഡി.എഫിനൊപ്പം ഉറച്ചുനിന്നു. 10,89,999 പേർ വോട്ടുചെയ്ത മണ്ഡലത്തിൽ 7,06,367 വോട്ടുകളാണ്​ രാഹുലിന് അനുകൂലമായി പോൾ ചെയ്​തത്​. എൽ.ഡി.എഫ്​ സ്​ഥാനാർഥിയായി മത്സരിച്ച സി.പി.ഐ നേതാവ്​ പി.പി. സുനീർ 2,74,597 വോട്ട്​ നേടിയപ്പോൾ എൻ.ഡി.എ സ്​ഥാനാർഥിയായി മത്സരിച്ച ബി.ഡി.ജെ.എസിലെ തുഷാർ വെള്ളാപ്പള്ളിക്ക് 78,816 വോട്ടാണ് ലഭിച്ചത്.

അതേസമയം ഗാന്ധി കുടുംബം ഏറെ നാൾ കൈയ്യടക്കി വെച്ചിരുന്നു അമേഠി കൈവിട്ടത് വലിയ തിരിച്ചടിയായിരുന്നു. 2004 മുതൽ അമേഠിയെ പ്രതിനിധികരിച്ച് പാർലമെന്റിലെത്തിയ രാഹുലിന് നാലാം വട്ടം ജയം സ്വന്തമാക്കാൻ സാധിച്ചില്ല. 50 ശതമാനത്തിലധികം വോട്ട് നേടിയാണ് സ്മൃതി ഇറാനി രാഹുലിനെ വീഴ്ത്തിയത്. കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് അമേഠിയിലെ രാഹുലിന്റെ പരാജയം. കഴിഞ്ഞ തവണ വലിയ രീതിയിൽ കോൺഗ്രസിന്റെ ലീഡ് കുറച്ച സ്മൃതി ഇറാനി ഇത്തവണ വിജയം സ്വന്തമാക്കുകയായിരുന്നു. 33,9743 വോട്ടുകളാണ് സ്മൃതി ഇറാനി നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ രാഹുലിന് 294290 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Rahul gandhi says he will meet voters