scorecardresearch

നിങ്ങള്‍ ഒറ്റയ്‌ക്കല്ല: ദുരന്തബാധിതര്‍ക്ക് നഷ്‌ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടുമെന്ന് രാഹുല്‍ ഗാന്ധി

ജാതി മത രാഷ്ട്രീയ ഭേദമന്യേ പ്രതിസന്ധികള്‍ നേരിട്ട കേരളം ഇന്ത്യയ്ക്ക് തന്നെ മാതൃകയാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജാതി മത രാഷ്ട്രീയ ഭേദമന്യേ പ്രതിസന്ധികള്‍ നേരിട്ട കേരളം ഇന്ത്യയ്ക്ക് തന്നെ മാതൃകയാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

author-image
WebDesk
New Update
നിങ്ങള്‍ ഒറ്റയ്‌ക്കല്ല: ദുരന്തബാധിതര്‍ക്ക് നഷ്‌ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടുമെന്ന് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: മഹാപ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്ന കേരളത്തിന്‌ നഷ്ടപരിഹാരത്തുക ലഭ്യമാക്കാന്‍ ഇടപെടുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിസന്ധി നേരിടുന്ന കേരളത്തിനോടൊപ്പം കോണ്‍ഗ്രസ് ഉണ്ടെന്നും ആരും ഒറ്റയ്ക്കാണ് എന്ന ധാരണ വേണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കൊച്ചിയിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

Advertisment

വീടുകളുടെ പുനര്‍നിര്‍മ്മാണം, പുനരധിവാസം, രേഖകള്‍ വീണ്ടെടുക്കല്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങളാണ് ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മുന്നിലുള്ളത്. ഇത്തരം കാര്യങ്ങളിലെല്ലാം കോണ്‍ഗ്രസ് നേതൃത്വം പരമാവധി സഹായം നല്‍കും എന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ക്യാംപിലുള്ളവര്‍ക്ക് ഉറപ്പ് നല്‍കി.

കേന്ദ്രത്തിലോ സംസ്ഥാനത്തോ അധികാരമില്ലാത്ത പാര്‍ട്ടിക്ക് പരിമിതികള്‍ പലതുമുണ്ട്. എന്നിരുന്നാലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുകയുണ്ടായി. പാര്‍ട്ടിതലത്തില്‍ ഫണ്ട്‌ സ്വരൂപിക്കുന്നുണ്ട്. ഇത് സംസ്ഥാനത്തെ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് തുണയാവും.

ജാതി മത രാഷ്ട്രീയ ഭേദമന്യേ പ്രതിസന്ധികള്‍ നേരിട്ട കേരളം ഇന്ത്യയ്ക്ക് തന്നെ മാതൃകയാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നി, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷന്‍ എം.എം.ഹസന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി.വേണുഗോപാല്‍ എംപി എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.

Advertisment
Kerala Floods Rahul Gandhi Rebuilding Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: