‘പോരാട്ടം തുടരും’; കാണാനെത്തിയ രാഹുല്‍ ഗാന്ധിക്ക് അസീമിന്റെ ഉറപ്പ്

രാഹുല്‍ ഗാന്ധി അസീമിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു

കോഴിക്കോട്: ഉജ്വലബാല്യ പുരസ്കാര ജേതാവ് വെളിമണ്ണ മുഹമ്മദ്‌ അസീമിനെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഒരു ഘട്ടത്തിലും പോരാട്ടം കൈവിടരുതെന്ന് രാഹുല്‍ ഗാന്ധി അസീമിനോട് പറഞ്ഞു.
‘നേരിടുന്ന വെല്ലുവിളികള്‍ അസീമിനെ ഇനിയും നന്നാക്കും. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ഇനിയും ചെയ്യുക. ഭാവിയില്‍ കോണ്‍ഗ്രസില്‍ ചേരണമെങ്കില്‍ സ്വാഗതം ചെയ്യുന്നു,’ രാഹുല്‍ ഗാന്ധി അസീമിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രാഹുലിനൊപ്പം ഉണ്ടായിരുന്നു. തന്റെ തുടര്‍പഠനത്തിനും നാട്ടുകാരുടെ വിദ്യാഭ്യാസത്തിനും വേണ്ടി ഒരു വര്‍ഷത്തിലധികമായി അസീം പോരാടുകയാണ്.

അസീം പഠിക്കുന്ന വെളിമണ്ണ സ്കൂളില്‍ ഏഴാം ക്ലാസ് വരെയെ ഉള്ളൂ. എന്ന കാരണ്താല്‍ ജന്മനാ ഇരുകൈകളും ഇല്ലാത്ത അസീമിന്റെ പഠന മോഹം ഏഴാംക്ലാസ്സോടെ അസ്തമിച്ചിരുന്നു. അടുത്തുള്ള ഹൈകൂളില്‍ പേകാമെന്ന് വച്ചാല്‍ അത് ഏറെ ദൂരെയാണ്. അസീമിന്റെ ആരോഗ്യം അത്രയും ദൂരം സഞ്ചരിക്കുന്നതിന് അനുവദിക്കുന്നുമില്ല.

പക്ഷേ തനിക്കും മറ്റ് കുട്ടികളെ പോലെ എട്ടിലും ഒമ്ബതിലും പത്തിലും പഠിക്കണം ഒടുവില്‍ അസീം തന്നെ പ്രശ്നം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു. ഹൈസ്ക്കൂളിന് സര്‍ക്കാര്‍ പച്ചക്കെടി കാണിച്ചാല്‍ അതിനായുള്ള ഏല്ലാ സൗകര്യങ്ങളും വെളിമണ്ണ ഗ്രാമത്തിലുണ്ട്. ഈ ഗ്രാമത്തിലേക്ക് ഹൈസ്ക്കൂള്‍എത്തിയാല്‍ വൈകല്യങ്ങളെ അതിജീവിച്ച്‌ അതിനായി പ്രവര്‍ത്തിച്ച ഒരു ഏഴാം ക്ലാസുകാരന്റെ വിജയഗാഥ കൂടിയാവും. പഠിക്കാനുള്ള അസീമിന്റെ മോഹം സാധിക്കണെ എന്ന പ്രാര്‍ത്ഥനയിലാണ് ഒരു ഗ്രാമം മുഴുവനും.

Web Title: Rahul gandhi met asim in kerala

Next Story
ഐതിഹാസിക റെയിൽവേ തൊഴിലാളി സമരത്തിന്റെ നായകന്‍; ജോര്‍ജ് ഫെര്‍ണാണ്ടസിനെ രാംദാസ് ഓര്‍ക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com