നിയമസഭാ തിരഞ്ഞെടുപ്പ്: കേരള നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ മൂന്ന് നിർദേശം

താൻ പറയുന്ന മൂന്ന് കാര്യങ്ങൾ നടപ്പാക്കിയാൽ തന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി

rahul gandhi, iemalayalam

നിലമ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങൾ തുടരുന്നതിനിടയിൽ പ്രധാന രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസും ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി മുന്നണി ചർച്ചകളും സീറ്റ് വിഭജന ആലോചനകളും പുരോഗമിക്കുകയാണ്. കേരള സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുകയും ചർച്ചകളുടെ ഭാഗമാകുകയും ചെയ്തു. മൂന്ന് നിർദേശങ്ങളാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി കേരള നേതാക്കൾക്ക് മുന്നിൽ വച്ചത്.

താൻ പറയുന്ന മൂന്ന് കാര്യങ്ങൾ നടപ്പാക്കിയാൽ തന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. പറയുന്നിടത്തെല്ലാം പോകാമെന്നും ആവശ്യപ്പെടുന്നതെല്ലാം ചെയ്യാമെന്നും പറഞ്ഞ രാഹുൽ നേതാക്കളിലും താഴേത്തട്ടിലുള്ള പ്രവർത്തകരിലും തികഞ്ഞ വിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു.

സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നതിൽ പഴയ കീഴ്‌വഴക്കം മാറണമെന്നതാണ് രാഹുൽ ഗാന്ധിയുടെ ഒന്നാമത്തെ ആവശ്യം. ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും അവസരം നൽകണം. ജനങ്ങളുമായി അടുത്ത ബന്ധമുള്ളവരെ സ്ഥാനാർഥിയാക്കണം. ജനങ്ങളിൽ ആവേശമുണ്ടാക്കാൻ കഴിയുന്നവരാകണം സ്ഥാനാർഥികൾ. സ്ഥാനാർഥിനിർണയം സുതാര്യമാകണം.

Read More: നിർദേശം അംഗീകരിച്ചാൽ മാത്രം ഇനി ചർച്ച; കർഷക പ്രക്ഷോഭത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രം

രണ്ടാമത്തെ നിർദേശം പ്രകടന പത്രികയുമായി ബന്ധപ്പെട്ടാണ്. ജയിച്ചാൽ ചെയ്യാൻപോകുന്ന കാര്യങ്ങൾ കൃത്യമായി ജനങ്ങൾക്കുമുന്നിൽ പറയണം. അതിനായി ജനങ്ങളോടു സംവദിച്ച്, അവർക്കു പ്രതീക്ഷ പകരുന്ന പ്രകടനപത്രിക തയ്യാറാക്കണം. യുഡിഎഫ് പുറത്തിറക്കുന്നത് ജനങ്ങളുടെ പ്രകടന പത്രികയായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന തിരഞ്ഞെടുപ്പാക്കണമിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരായ ആശയസംഘട്ടനമാകണം ഈ തിരഞ്ഞെടുപ്പ്. അത് വളരെ പ്രധാനമാണ്. കേരളത്തിന് ഭാവിപ്രതീക്ഷയും സങ്കൽപങ്ങളും പകരാൻ കഴിയണം.

യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ വയനാട് സന്ദർശനത്തിനെത്തിയതാണ് എംപി കൂടിയായ രാഹുൽ ഗാന്ധി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi kerala visit legislative assembly election

Next Story
കാത്തിരിപ്പിന് അവസാനം, ഗതാഗത കുരുക്കിനും; ആലപ്പുഴ ബൈപ്പാസ് തുറന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com