തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ കേരളത്തിലെത്തുന്നത്. കേരളത്തിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലികൾക്ക് തുടക്കം കുറിക്കാനാണ് രാഹുലിന്റെ വരവ്. നാഗർകോവിലിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തശേഷം ഇന്ന് വൈകീട്ടോടെ തൃശൂരിലെത്തും. തൃശൂർ രാമനിലയത്തിലാണ് രാഹുൽ വിശ്രമിക്കുക.

Read: മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി; മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണോ എന്ന് രാഹുല്‍ തീരുമാനിക്കും

വ്യാഴാഴ്ച തൃപ്രയാറിൽ ഫിഷർമെൻ പാർലമെന്റ് പരിപാടിയിൽ രാഹുൽ പങ്കെടുക്കും. അതിനുശേഷം കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ ബന്ധുക്കളെ കാണും. അവിടെനിന്നും ഹെലികോപ്റ്ററിൽ കാസർകോട്ടേക്ക് പോകും. പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ സന്ദർശിക്കും.

Read: കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കോഴിക്കോട് ജില്ലാ സെക്രട്ടറി പി.എം.ജോര്‍ജ് രാജിവച്ചു

വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് കടപ്പുറത്തെ റാലിയിൽ പങ്കെടുത്തശേഷം ഡൽഹിക്ക് മടങ്ങും. കോഴിക്കോട് റാലിയോടെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമാകും. റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞത്.

Read: ലോക്‌സഭ തിരഞ്ഞെടുപ്പ്: കോട്ടയത്ത് കേരള കോൺഗ്രസ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം വൈകുകയാണ്. കേരളത്തിലെത്തുന്ന രാഹുൽ സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.