തി​രു​വ​ന​ന്ത​പു​രം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 24ന് കേരളം സന്ദര്‍ശിക്കും. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നത്.

ജനുവരി 24-ന് കൊച്ചിയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സംസ്ഥാന യോഗത്തില്‍ രാഹുല്‍ പങ്കെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ജനുവരിയില്‍ കെപിസിസി പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ആലോചന.

രാ​ഹു​ലി​ന്റെ സ​ന്ദ​ര്‍ശ​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി കേ​ര​ള​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള ജ​ന.​സെ​ക്ര​ട്ട​റി മു​കു​ള്‍ വാ​സ്‌​നി​ക്​ നാ​ളെ മു​ത​ൽ 16വ​രെ കാ​സ​ർ​ഗോഡ് മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ പ​ര്യ​ട​നം ന​ട​ത്തി പ്ര​വ​ര്‍ത്ത​ക​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.