രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാകും

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ രാഹുലിന്റെ വരവോടെ വേഗത്തിലാകുമെന്നാണ് കെപിസിസി വിലയിരുത്തൽ

rahul gandhi,രാഹുൽ ഗാന്ധി, congress, കോൺഗ്രസ്, iemalayalam, ഐഇ മലയാളം

കൊച്ചി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കും ഇതോടെ തുടക്കമാകും. വൈകിട്ട് മറൈൻഡ്രൈവിൽ ബൂത്ത് തലം മുതലുള്ള ഭാരവാഹികൾ പങ്കെടുക്കുന്ന നേതൃസംഗമമാണ് രാഹുലിന് ഇന്ന് കേരളത്തിലുള്ള പ്രധാന പരിപാടി. ഇതിന് ശേഷം യുഡിഎഫ് നേതാക്കളുമായും രാഹുൽ കൂടിക്കാഴ്ച നടത്തും.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ രാഹുലിന്റെ വരവോടെ വേഗത്തിലാകുമെന്നാണ് കെപിസിസി വിലയിരുത്തല്‍. എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന കോണ്‍ഗ്രസ് നേതൃ സംഗമത്തില്‍ ബൂത്ത് പ്രസി‍ഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരുമാണ് പങ്കെടുക്കുന്നത്. നിര്‍ജ്ജീവമായി കിടന്ന കോണ്‍ഗ്രസ് ബൂത്ത് പ്രവര്‍ത്തനത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സജീവമാക്കുക കൂടിയാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

Also Read: രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം: കൊച്ചിയില്‍ ഗതാഗത നിയന്ത്രണം

ലോക്‌സഭ തിരഞ്ഞെടുപ്പിന് കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം. കോൺഗ്രസിൽ സിറ്റിങ് എംപിമാർക്ക് വീണ്ടും അവസരം നൽകണമോ, ജയസാധ്യത കണക്കിലെടുത്ത് പുതുമുഖങ്ങൾ വേണോ എന്ന കാര്യത്തിൽ അനൗദ്യോഗിക ചർച്ചകൾ സംസ്ഥാന തലത്തിൽ പുരോഗമിക്കുകയാണ്.

Also Read: സീഫുഡ് രുചിച്ചും സെൽഫിയെടുത്തും ഗോവയിൽ ഹോളിഡേ ആഘോഷിച്ച് രാഹുലും സോണിയയും

കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എമ്മും മുസ്‌ലിം ലീഗും രംഗത്തുണ്ട്. ഈ ഘടകകക്ഷികളെ അനുനയിപ്പിക്കാനുളള ശ്രമങ്ങളുമുണ്ടാകും. രാഹുലിന്റെ വരവോടെ കേരളത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കുകയാണ് യുഡിഎഫ്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി അന്തരിച്ച എം.ഐ.ഷാനവാസ് എംപിയുടെ വീട് സന്ദര്‍ശിക്കും. തുടര്‍ന്ന് മൂന്ന് മണിക്ക് മറൈന്‍ഡ്രൈവിലെ കോണ്‍ഗ്രസ് നേതൃ സംഗമത്തില്‍ പങ്കെടുത്ത ശേഷം ഗസ്റ്റ് ഹൗസിൽ യുഡിഎഫ് നേതാക്കളെ കാണും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi in kerala congress leaders meeting udf

Next Story
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം: കൊച്ചിയില്‍ ഗതാഗത നിയന്ത്രണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express