Latest News
സംഗീത സംവിധായകൻ ശ്രാവൺ കോവിഡ് ബാധിച്ച് മരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ്
വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ്
ആളും ആരവങ്ങളുമില്ല; ഇന്ന് തൃശൂർ പൂരം

സംസ്ഥാനത്ത് സിപിഎം കൊടി പിടിക്കുന്നവർക്ക് എന്തും ചെയ്യാവുന്ന അവസ്ഥ; നേട്ടങ്ങളെല്ലാം ഇടത് സംഘടനകൾക്ക്: രാഹുൽ ഗാന്ധി

“സ്വർണക്കടത്ത് പോലുള്ള കേസുകളിൽ കേസുകളിൽ ബിജെപി മെല്ലെപ്പോക്ക് നയം സ്വീകരിക്കാൻ ഒരൊറ്റ കാരണേയുള്ളൂ. അത് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും,” രാഹുൽ പറഞ്ഞു.

aishwarya kerala yatra, Rahul Gandhi, Congress, Ramesh Chennithala, Kerala Gold Smuggling Case, cpim, cpm, bjp, രാഹുൽ ഗാന്ധി, കോൺഗ്രസ്, ഐശ്വര്യ കേരള യാത്ര, രമേശ് ചെന്നിത്തല, left government, ഇടത് സർക്കാർ, സിപിഎം, ബിജെപി, ചെന്നിത്തല, രമേശ് ചെന്നിത്തല, ie malayalam

തിരുവനന്തപുരം: കേരളത്തിൽ സിപിഎം കൊടി പിടിക്കുന്നവർക്ക് എന്ത് സ്വർണക്കടത്ത് വേണമെങ്കിലും നടത്താൻ കഴിയുന്ന സാഹചര്യമാണെന്ന് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. പാർട്ടി കൊടി പിടിക്കുന്നവർക്ക് ഇവിടെ ഏത് ജോലിയും ലഭിക്കുമെന്നും രാഹുൽ പറഞ്ഞു. തിരുവനന്തപുരത്ത്, രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

സ്വർണക്കടത്ത് കേസിൽ ബിജെപി-സിപിഎം ഒത്തുകളി നടത്തുന്നതായും രാഹുൽ സൂചിപ്പിച്ചു. കേന്ദ്ര ഏജൻസികൾ ഇഴഞ്ഞു നീങ്ങുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച രാഹുൽ ആ കാരണം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമെന്നും പറഞ്ഞു. ഈ നാട്ടിലെ ജനങ്ങൾക്കല്ല ഇടത് സംഘടനകൾക്കാണ് കേരളം മികച്ചതാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

“എനിക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു കാര്യമുണ്ട്. ഇടതു പക്ഷ സർക്കാരിനെതിരായ, മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരാൾക്കെതിരായ കേസുകൾ ഇഴഞ്ഞിഴഞ്ഞ് പോകുന്നതെന്തെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തുകൊണ്ടാണ് ഇത് ഇത്രകാലം നീണ്ടു നിൽക്കുന്നത്. എന്തുകൊണ്ടാണ് സിബിഐ, ഇഡി പോലുള്ള സ്ഥാപനങ്ങൾ ഇടത് പക്ഷ സർക്കാരിനെ ആക്രമിക്കാത്തത്. എനിക്ക് അതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. കാരണം എനിക്കറിയാം നിങ്ങൾ ബിജെപിയെ എതിരിട്ടാൽ, ബിജെപിക്കെതിരെ സംസാരിച്ചാൽ 24 മണിക്കൂറും ബിജെപി നിങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കും. ബിജെപി ഈ കേസുകളിൽ മെല്ലെപ്പോക്ക് നയം സ്വീകരിക്കാൻ ഒരൊറ്റ കാരണേയുള്ളൂ. അത് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും,” രാഹുൽ പറഞ്ഞു.

Read More: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി

“കേരളത്തിലെ ഊർജ്വസ്വലതക്ക് പ്രധാന കാരണം ഇവിടത്തെ ചെറുപ്പക്കാരാണ്. ഞാൻ അത്ഭുതപ്പെടുകയാണ് അവർക്ക് എന്തുകൊണ്ടാണ് ജോലി കിട്ടാത്തതെന്ന്. കഴിവുള്ള ചെറുപ്പക്കാർ ചോദിക്കുകയാണ് എന്തുകൊണ്ടാണ് തങ്ങൾക്ക് തൊഴിൽ കിട്ടാത്തതെന്ന്. ഇടത് സർക്കാർ പറയുന്നത് അവർ കേരളത്തെ ഏറ്റവും മികച്ചതാക്കും എന്നാണ്. എന്നാൽ ആർക്കാണ് അത് ഏറ്റവും മികച്ചതാവുന്നതെന്നതാണ് ചോദ്യം. കേരളത്തിലെ ജനങ്ങൾക്കാണോ ഇടത് സംഘടനകൾക്കാണോ മികച്ചതാവുന്നത്,” രാഹുൽ പറഞ്ഞു.

“നിങ്ങൾ അവരുടെ ആളാണെങ്കിൽ ഏത് ജോലിയും നിങ്ങൾക്ക് ലഭ്യമാണ്. നിങ്ങൾ അവരുടെ കൊടി പിടിക്കുകയാണെങ്കിൽ ഏത് അളവിലുള്ള സ്വർണക്കള്ളക്കടത്തും നടത്താം. നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ആ ജോലി ചെയ്യാനാവും.
പക്ഷേ ഇതൊന്നുമല്ലാത്ത ഒരു മലയാളിയാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് സെക്രട്ടറിയേറ്റിന്റെ മുന്നിലിരുന്ന് പോരാടേണ്ടി വരും,” രാഹുൽ പറഞ്ഞു.

Read More:  കതിരൂർ മനോജ് വധക്കേസ് പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം

“സ്വജനപക്ഷപാതം എതിരിടാൻ ഒരു വഴിയേ ഉള്ളൂ, അതാണ് നിരാഹാര സത്യാഗ്രഹം. നിരാഹാര സത്യാഗ്രഹം കെടക്കുന്നവർ മരിക്കാൻ പോയാലും ഇവിടത്തെ മുഖ്യമന്ത്രിക്ക് ഒരു ആകുലതയുമുണ്ടാവില്ല, അദ്ദേഹം നിങ്ങളോട് സംസാരിക്കാൻ വരില്ല. എന്തുകൊണ്ടാണ്. നിരാഹാര സത്യാഗ്രഹം കിടക്കുന്നവരും മരിക്കാൻ പോവുന്നവരും ഇടത് സംഘടനക്കാരല്ല എന്ന ഒറ്റക്കാരണം കൊണ്ട്. ആ ചെറുപ്പക്കാർ ഇടത് പ്രവർത്തകരയിരുന്നെങ്കിൽ മുഖ്യമന്ത്രി അവരോട് സംസാരിക്കുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. അവർക്ക് അർഹതയില്ലാത്ത ജോലിയും നൽകുമായിരുന്നു. കേരളത്തിലെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും അഹിംസാപരമായി സമരം ചെയ്യുമ്പോൾ അവരെ അടിച്ചമർത്തുകയാണ്. നിങ്ങളുടെ അക്രമത്തെ ഞങ്ങൾക്ക് ഭയമില്ല,” രാഹുൽ പറഞ്ഞു.

Read More:  ഏതു കോണ്‍ഗ്രസ് നേതാവും ഏത് നിമിഷവും ബിജെപിയിലേയ്ക്ക് പോകും: എ. വിജയരാഘവന്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi in aishwarya kerala yathra

Next Story
ആർടിപിസിആർ നിർബന്ധം; അതിർത്തിയിൽ നിലപാടിലുറച്ച് കർണാടകംKarnataka, interstate transportation, കർണാടക, അന്തർസംസ്ഥാന യാത്ര, covid test, Pinarayi Vijayan, കോവിഡ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com