‘വയനാട് എംപിയുടെ നന്ദി പ്രകടനം’; രാഹുല്‍ മണ്ഡല പര്യടനം തുടരുന്നു

ശക്തമായ മഴയെ അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് രാഹുലിന് അഭിവാദ്യം അർപ്പിക്കാൻ വഴിയോരങ്ങളിൽ തടിച്ചുകൂടിയത്

Rahul Gandhi, Wayanadu, Kerala Visit Rahul Gandhi

മലപ്പുറം: മണ്ഡലത്തിലെ വോട്ടർമാരെ കാണാനും നന്ദി പറയാനും കേരളത്തിലെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു. ഇന്നലെ കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധി മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തി. റോഡ് ഷോയും ഉണ്ടായിരുന്നു. ശക്തമായ മഴയെ അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് രാഹുലിന് അഭിവാദ്യം അർപ്പിക്കാൻ വഴിയോരങ്ങളിൽ തടിച്ചുകൂടിയത്.

Read More: ചായക്കടയിലെ അപ്രതീക്ഷ അതിഥി; എംപിയെ വരവേൽക്കാൻ മഴയെ തോൽപ്പിച്ച് ആയിരങ്ങൾ

രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം. ആറിടത്ത് റോഡ് ഷോ നടക്കും. കൽപ്പറ്റ റെസ്റ്റ് ഹൗസിലാണ് രാഹുൽ ഇപ്പോൾ ഉള്ളത്. രാവിലെ കളക്ടറേറ്റിൽ വയനാട് മണ്ഡലത്തിലെ എംഎൽഎമാരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. അതിനു ശേഷം എംപി ഓഫീസിന്റെ ഉദ്ഘാടനം നടക്കും. ഒൻപത് മണിയോടെ കൽപറ്റ നഗരസഭാ പരിസരത്ത് നിന്ന് റോഡ് ഷോ ആരംഭിക്കും. പുൽപ്പള്ളി, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ഇന്ന് റോഡ് ഷോ നടക്കും. തിരുവമ്പാടി മണ്ഡലത്തിലാണ് നാളെ പര്യടനം നടക്കുക. അതിനു ശേഷം രാഹുൽ ഡൽഹിയിലേക്ക് തിരിച്ചു പോകും.

Read More: മോദി രാജ്യത്ത് വിദ്വേഷം പരത്തുന്നു: രാഹുല്‍ ഗാന്ധി

വയനാട്ടിലെ ഓരോ വ്യക്തിക്ക് വേണ്ടിയും തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ പ്രശ്‌നങ്ങള്‍ മാത്രമല്ല, കേരളത്തില്‍ നിന്നുള്ള എംപി എന്ന നിലയില്‍ കേരളത്തിലെ പ്രശ്‌നങ്ങളും ലോക്‌സഭയില്‍ ഉന്നയിക്കാന്‍ താന്‍ ഉത്തരവാദിത്തപ്പെട്ടവനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരും നരേന്ദ്ര മോദിയും രാജ്യത്ത് വിദ്വേഷം പരത്തുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്‌നേഹത്തിലൂടെ മാത്രമേ ഇതിനെ നേരിടാനാകൂ എന്നും രാഹുല്‍ ഗാന്ധി നിലമ്പൂരില്‍ പറഞ്ഞു. ശക്തമായ പ്രതിപക്ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ് അതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാടിന്റെ മുഖച്ഛായ മാറ്റാൻ താൻ പരിശ്രമിക്കുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. LIVE BLOG

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi at wayanadu lok sabha constituency thanking voters kerala visit

Next Story
PM Narendra Modi Guruvayur Visit: നിപ പ്രതിരോധത്തില്‍ കേരളത്തിനൊപ്പം നില്‍ക്കും: നരേന്ദ്ര മോദിNarendra Modi Guruvayur Temple BJP
The moderation of comments is automated and not cleared manually by malayalam.indianexpress.com